സോഷ്യൽ മീഡിയയിൽ വൈറലായി ഈ ബുൾ ജറ്റ് സഹോദരന്മാരുടെ ട്രോളുകൾ.

ഒരു വണ്ടി മോഡിഫൈ ചെയ്തതിന് ഈ ബുൾ ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇന്നലെ കേരളം കത്തിക്കും എന്ന് പറഞ്ഞവർ എവിടെ എന്ന് ചോദിച്ചു കൊണ്ടുള്ള ട്രോൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ എവിടെ നോക്കിയാലും കാണാൻ കഴിയുന്നത്. ഇവർക്കെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നു വരുന്നത് ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. മോഡിഫൈ ചെയ്ത വാഹനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവർ ആണ് ഈ ബുൾ ജെറ്റ് സഹോദരങ്ങൾ.

ഇവരുടെ 17 ആരാധകരെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബ് ബ്ലോഗർമാരായ ഈ സഹോദരങ്ങൾ നേരത്തെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് നിയമലംഘനങ്ങൾക്ക് പ്രേരിപ്പിച്ചതും നിയമവിരുദ്ധമായി സംഘംചേരൽ എന്നീ എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളം കത്തിക്കും പോലീസിന്റെ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യുമെന്നും കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിടുന്ന എന്നും അടക്കമുള്ള പോസ്റ്റുകൾ ആണ് ഇന്നലെ സോഷ്യൽ മീഡിയയിൽ കത്തിക്കയറിയത്.

ഇന്നലെ രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പിന്റെ കണ്ണൂർ ഓഫീസിന് അടുത്ത കുട്ടികളടക്കമുള്ള ഒട്ടനേകം പേരാണ് തമ്പടിച്ചത്. ഏറ്റവും വലിയ രസം എന്താണെന്ന് ചോദിച്ചാൽ സോഷ്യൽ മീഡിയ ഇവർക്കുവേണ്ടി കൂടുതലും സംസാരിച്ചത് സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആണെന്നുള്ളതാണ്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ തെറിവിളിക്കുകയും അവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതും ആണ് പ്രശ്നം വഷളാകാൻ കാരണം. ഈ സഹോദരന്മാരെ സപ്പോർട്ട് ചെയ്ത രംഗത്തുവന്നതും സ്കൂൾകുട്ടികൾ ആയതാണ് ഏവരെയും ചിരിപ്പിച്ച വസ്തുത.

MENU

Comments are closed.