മിടുക്കിയായ ഇടുക്കിക്ക് മാറ്റുകൂട്ടുന്ന പാൽക്കുളമേട്ടിലേക്ക് ഒരു യാത്ര…

ഇടുക്കിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പാൽകുളമേട്‌ സ്ഥിതി ചെയ്യുന്നത്… പേര് സൂചിപ്പിക്കുന്നതുപോലെ പാലു പോലെയുള്ള ഒരു കുളം ഈ പുൽമേട്ടിൽ സ്ഥിതി ചെയ്യുന്നു… കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും വിളിച്ചോതുന്ന ഒരിടം കൂടിയാണ് പാൽക്കുളമേട്…


ഓഫ് റോഡ് ട്രക്കിങ് ഒക്കെ ആഗ്രഹിക്കുന്നവർക്ക് ഇങ്ങോട്ടുള്ള യാത്ര അനുഭവേദ്യം ആയിരിക്കും.. ഇടതൂർന്ന വള്ളിപ്പടർപ്പുകളും മരങ്ങളും വളർന്നുനിൽക്കുന്നു, അതിനിടയിലൂടെ വണ്ടി മുന്നോട്ട് പോയി… അവിടെവിടെയായി ഒന്ന് രണ്ട് ആനയുടെ കൂട്ടം കാണാം.. വഴിയിൽ ചെളിയും ഉണ്ടായിരുന്നു… ചെളിയും കാടും കടന്നു കയറിച്ചെന്നത് വലിയൊരു പാറ കൂട്ടത്തിലേക്ക് ആണ്… അതും കഴിഞ്ഞാണ് കാത്തിരുന്ന പുൽമേട്…


കാട് ചെളി പാറ പുൽമേട് തുടങ്ങിയ പലതരം ഭൂപ്രദേശങ്ങളാൽ സമ്പന്നമാണ് പാൽകുളമേട്… അങ്ങനെ പുൽമേട്ടിൽ എത്തി ഇവിടെ ധാരാളം ഇഞ്ചി പുല്ലും മറ്റ് പലതരം പുല്ലുകളും ഉണ്ടായിരുന്നു.. പലതരം ഔഷധസസ്യങ്ങളും ലഭ്യമാണെന്ന് കേട്ടു… ഇത് മൊട്ടക്കുന്ന് പോലെ വിശാലമായ മലപ്രദേശം ആണ്, ഇവിടെ മരങൾ ഒന്നും കാണാനില്ല… ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി… ഇനി മല മുകളിലേക്ക് നടന്നു

കയറണം… ഇത്ര സുന്ദരമായ കാഴ്ച, ഇതിന് മുൻപ് കണ്ടിട്ടേയില്ല… ഇടുക്കി പതിന്മടങ്ങ് സുന്ദരിയായി അനുഭവപ്പെട്ടു.. ഇവിടെനിന്ന് സൂര്യാസ്തമയവും ഉദയവും സങ്കൽപ്പിക്കാൻ പോലും കഴിയുന്നതായിരുന്നില്ല… ചക്രവാള സീമയിൽനിന്ന് ഉദിച്ചുയരുന്ന സൂര്യനെ അത്ര നിസ്സാരമായി സങ്കൽപ്പിക്കാവുന്ന ഒന്നല്ലല്ലോ…
3125 മീറ്റർ കടൽ നിരപ്പിനു മുകളിലാണ് പാൽക്കുളമേട് സ്ഥിതിചെയ്യുന്നത്.. ചെറിയൊരു ചാറ്റൽമഴ മതി ഇവിടെ കോടമഞ്ഞ് വന്ന് നിറയാൻ… മലമുകളിൽ നിന്ന് ഇടുക്കി- ചെറുതോണി ഡാം കാണാമായിരുന്നു…ചെറിയ ചെറിയ കുറ്റിക്കാടുകൾ പോലെയാണ് മലയിടുക്കിൽ കാടുകൾ ദൃശ്യമാകുന്നത്…സൃഷ്ടാവിനെ കലാവിരുതുകൾ സ്തുതിക്കാതെ വയ്യ…
ഉച്ചഭക്ഷണം കഴിഞ്ഞ്

അല്പസമയത്തിനുള്ളിൽ തന്നെ കോടയിറങ്ങി തുടങ്ങിയിരുന്നു… അധികനേരം ഇവിടെ നിൽക്കുന്നത് ആപത്താണ് ആനയെ കണ്ടു എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ കോടമഞ്ഞിൽ ഇവർ എവിടെ നിന്ന് എപ്പോൾ വരുമെന്ന് പറയാൻ ആവില്ല.. പിന്നെ വൈകുന്നേരമാകുമ്പോഴേക്കും ഇടി ഉണ്ടാകാൻ സാധ്യതയുണ്ട് ഒരു മരം പോലും ഇല്ലാത്തതുകൊണ്ട് എല്ലാ ഇടിയും നമ്മൾ തന്നെ ഏറ്റുവാങ്ങേണ്ടി വരും..അപ്പൊ ഇന്നേക്ക് വിട..വീണ്ടും കാണാം..

MENU

Comments are closed.