സാദാ സ്റ്റ്യൂവിൽ നിന്ന് വ്യത്യസ്തമായി സ്പെഷ്യൽ ഫിഷ് സ്റ്റ്യൂ തയ്യാറാക്കാം…

ആവശ്യമുള്ള സാധനങ്ങൾ :- ഒരു ചെറിയ സവാള, പച്ചമുളക് ആവശ്യത്തിന്, മീൻ ( അൽപ്പം ദശയുള്ള മീൻ വേണം ഉപഗോഗിക്കാൻ), ഇഞ്ചി, വെളുത്തുള്ളി, ക്യാരറ്റ് ഉരുളകിഴങ്ങ് ഓരോന്ന് വീതം, ഒരു കഷ്ണം കുടംപുളി, എട്ടു കശുവണ്ടി,ചെറിയ കഷ്ണം പട്ട ,പിന്നെ ഏലക്ക ഗ്രാമ്പു എന്നിവയും, ഒരു തേങ്ങയുടെ പാൽ (ഒന്നാം പാൽ മുക്കാൽ കപ്പും – രണ്ടാം പാൽ ഒരു കപ്പും) കടുക്, വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ആവശ്യത്തിന്, രണ്ട് ടീസ്പൂൺ കുരുമുളകുപൊടി എന്നിവ എടുത്താൽ പരുപാടി തുടങ്ങാം….


പച്ചക്കറികൾ എല്ലാം നീളത്തിൽ മുറിച്ച് വെക്കണം..കുടംപുളി ചൂട് വെള്ളത്തിൽ കുതുർത്തി എടുക്കണം..കശുവണ്ടി കുതുർത്ത് അരച്ച് വെക്കാം…
ആദ്യം കഴുകി വച്ചിരിക്കുന്ന മീൻ കുരുമുളകുപൊടി ഉപ്പും ചേർത്ത് അത് ഇളക്കി വെക്കാം.. ഇനി ഉരുളക്കിഴങ്ങും കാരറ്റും വേവിച്ചെടുക്കണം… 5 മിനിറ്റ് കഴിഞ്ഞ് മാരനേറ്റ് ചെയ്ത മീനെ ഒന്ന് വറുത്തെടുക്കാം അധികം മൊരിയിപ്പിക്കേണ്ടത് ഇല്ല…ഇതിനെ മൂടിവെച്ച് എണ്ണയിൽ ഇട്ട് പതിയെ വേവിച്ചെടുക്കാം… ഇനി സ്റ്റ്യൂ വെക്കാനുള്ള പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ

കടുക് പൊട്ടിക്കാം… മീൻ വറുത്ത എണ്ണ തന്നെ ഉപയോഗിക്കുന്നത് ഇതിന്റെ രുചി വർധിപ്പിക്കുന്നതാണ്… അതിനു ശേഷം ഗ്രാമ്പൂ പട്ട ഏലക്ക എന്നിവ പൊടിച്ച് ചേർക്കാം.. ഇനി അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കണം… മൂത്തുവരുമ്പോൾ അരിഞ്ഞു വച്ച സവാളയും പച്ചമുളകും ചുവന്നുള്ളിയും ചേർക്കാം… ഇനി കറിവേപ്പില ഇട്ട് ഇളക്കാം..സവാള ബ്രൗൻ കളർ ആവേണ്ടതില്ല.. അതിനാൽ പതിയെ സവാള വഴന്ന് കഴിഞ്ഞ്, ആവശ്യത്തിന് കുരുമുളകുപൊടിയും ഉപ്പും ഇട്ട് കൊടുക്കാം..

ഇനി ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന രണ്ടാംപാൽ ഒഴിച്ച് യോജിപ്പിക്കാം… രണ്ടാം പാൽ പാൽ ഒന്ന് തിളച്ചു കഴിഞ്ഞു കുതിർത്തു വച്ചിരിക്കുന്ന കുടംപുളി വെള്ളത്തോടു കൂടി ഒഴിച്ചു കൊടുക്കണം.. ശേഷം വറുത്ത മീനും ചേർക്കാം…പിന്നീട് വേവിച്ചുവെച്ച കാരറ്റും ഉരുളക്കിഴങ്ങും ഇട്ടുകൊടുക്കാം…ഇത് നന്നായി ഒന്ന് തിളച്ചതിനുശേഷം കശുവണ്ടി അരച്ചതും ഒന്നാം പാലും ചേർക്കാം …ഒന്നാംപാൽ ചേർത്തത് കഴിഞ്ഞ് അധികം തിരക്കേണ്ടതില്ല.. പതിയെ തിള വരുമ്പോൾ തന്നെ തീയിൽ നിന്നും മാറ്റാം.. ഇനി അൽപം എണ്ണ തൂവി ഇ അടച്ചു വെക്കാം.. സ്വാദിഷ്ടമായ മീൻ സ്റ്റ്യൂ റെഡി ആയി കഴിഞ്ഞു അപ്പത്തിന്റെ കൂടെയോ ഇടിയപ്പത്തിന്റെ കൂടെയോ കഴിക്കാവുന്നതാണ്…എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച….

MENU

Comments are closed.