ഈസി ആയി ചിക്കൻ കട്ലെറ്റ് തയ്യാറാക്കാം…

ചിക്കൻ കട്‌ലറ്റ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ചിക്കൻ ഒരു കിലോ, സവാള അഞ്ച് എണ്ണം ( ചെറുതായി മുറിച്ചത്), ഇഞ്ചി 3 കഷ്ണം, പച്ചമുളക് ആവശ്യത്തിന്, ഉരുളക്കിഴങ്ങ് അര കിലോ മഞ്ഞൾ പൊടി കാൽ ടീസ്പൂൺ, ഗരം മസാല നാല് ടീസ്പൂൺ, രണ്ടു സ്പൂൺ കുരുമുളകുപൊടി, 4 കോഴിമുട്ട, കാൽക്കപ്പ് ബ്രെഡ് ക്രമ്സ്..
ഇനി ആവശ്യത്തിന് കറിവേപ്പില ഉപ്പ് എണ്ണ എന്നിവ എടുത്താൽ നമുക്ക് ആരംഭിക്കാം..
ആദ്യം തന്നെ ചിക്കൻ ചെറിയ പീസുകൾ ആക്കി മഞ്ഞൾപൊടി,ഉപ്പ്, ഗരംമസാല കുരുമുളകുപൊടി എന്നിവ ചേർത്ത് വേവിക്കാം..ഇത് വെന്തതിനുശേഷം എല്ലിൽ നിന്ന് വേർപെടുത്തി മിക്സിയിൽ

അടിച്ചെടുക്കണം.. ഒത്തിരി പൊടിയാകേണ്ടതില്ല… ഇനി ചീനച്ചട്ടി ചൂടാക്കി സവാള ഇഞ്ചി പച്ചമുളക് എന്നിവയിട്ട് വഴറ്റണം, ഒരു സ്പൂൺ ഗരം മസാല , ഒരു സ്പൂൺ കുരുമുളകുപൊടി എന്നിവയും ചേർക്കാം.. കറിവേപ്പില ചെറുതായി കീറി ഇട്ട് ഇളക്കാം.. ഇനി ഇതിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് പൊടിച്ച് ചേർക്കാം..

പൊടിച്ചുവെച്ച ചിക്കനും പാകത്തിന് ഉപ്പും ചേർത്ത് വഴറ്റി വാങ്ങാം…
ഇനി ഈ മിക്സ് ചൂടാറിയതിനു ശേഷം കട്ലൈറ്റിന്റെ രൂപത്തിൽ ആക്കി ബീറ്റ് ചെയ്ത മുട്ടവെള്ളയിൽ മുക്കി ബ്രെഡ് ക്രമ്സിൽ പൊതിഞ്ഞെടുത്തു എണ്ണയിൽ വറുത്തു കോരാം…

MENU

Comments are closed.