കേരളത്തിന്റെ ഹിൽ സ്റ്റേഷനിലേക്ക് നമ്മുടെ സ്വന്തം വാഗമണ്ണിലേക്ക്….

തേയില തോട്ടങ്ങളുടെയും താഴ്വവരകളുടെയും ഈ നാട്ടിൽ ഇന്നലെ എത്തിയതാണ്.. രാത്രി ആയതുകൊണ്ട് കാഴ്ചകൾ ഒന്നും കാണാൻ കഴിഞ്ഞില്ല..അത്കൊണ്ട് തന്നെ ഇന്ന് രാവിലെ നേരത്തെ എഴുന്നേറ്റു.. ഇന്നലെ വലിയ തണുപ്പോ മഴയോ ഇല്ലായിരുന്നു ഇന്നു രാവിലെ നല്ല മഴയായിരുന്നു… കോട്ടജിന്റെ പരിസരം മുഴുവൻ കോടമഞ്ഞു പൊതിഞ്ഞു കഴിഞ്ഞിരുന്നു..

മഞ്ഞും മഴയും ഒക്കെ നമുക്ക് എന്നും ഹരം തന്നെയാണല്ലോ.. മഞ്ഞിൽ കൂടി നടന്നു താഴെ സെപ്പറേറ്റ് ആയി ഉണ്ടായിരുന്ന അടുക്കളയിലെത്തി രാവിലത്തെ ബ്രേക്ക് ഫാസ്റ്റ്- പുട്ടും മുട്ടക്കറിയും. ഇനി ഈ നാടിന്റെ സൗന്ദര്യത്തെ ഒന്ന് അടുത്ത് അറിയണം.. ഞങ്ങൾ യാത്ര തുടങ്ങി കോട്ടേജിൽ നിന്നിറങ്ങി അല്പസമയത്തിനുള്ളിൽ തന്നെ തേയില തോട്ടത്തിനു നടുവിലൂടെ ഉള്ള റോഡിലൂടെ ആയി ഞങ്ങളുടെ യാത്ര..

നല്ലൊരു സ്പോട്ട് കണ്ടു വണ്ടി നിർത്തി.. തേയിലത്തോട്ടങ്ങളും മലനിരകളും സ്കൂൾ വിട്ടത് പോലെ നിൽക്കുന്നു…വാനത്തിന്റെ മേലാട താഴെ വീണു കിടക്കുന്ന പോലെ ആയിരുന്നു ഇവിടെ കോടമഞ്ഞ്.. തണുപ്പ് ഉണ്ടായിരുന്നെങ്കിലും കാഴ്ചകളുടെ ആധിപത്യം മൂലം അതൊന്നും ശരീരത്തെ ബാധിക്കുന്നത് ആല്ലായിരുന്നു..


ഈ സ്പോട്ടിൽ നിന്നും വീണ്ടും മുന്നോട്ട്…..മൂലമറ്റം – തൊടുപുഴ റൂട്ടിൽ…. മനം മയക്കുന്ന കാഴ്ചകളായിരുന്നു ഇവിടെ കാത്തിരുന്നത്… തെളിഞ്ഞ നീലാകാശത്തിനു താഴെ പച്ചവിരിച്ച പുൽമേടുകൾ… മലമുകളിൽ നിന്ന് ഒഴുകിവരുന്ന അരുവിയിൽ നീരാടുന്ന താറാവുകൾ…

ഈ ശുദ്ധ വായു ശ്വസിച്ചു കൊണ്ടുള്ള യാത്ര ഒരിക്കലും ആരെയും മടുപ്പിക്കുന്നതല്ല… എത്ര ദൂരം വേണമെങ്കിലും ഇങ്ങനെ. ഇങ്ങനെ.. ഒഴുകി നടക്കാം. ഏകദേശം, ഉച്ചയായി ഇനി തിരിച്ച് കോട്ടേജിലേക്ക് ഉച്ചഭക്ഷണത്തിനുശേഷം ബാക്കി….

MENU

Comments are closed.