നടി ശരണ്യ വിടവാങ്ങി. ഏറെനാളായി ക്യാൻസർ ചികിത്സയിൽ ആയിരുന്നു താരം.

വർഷങ്ങളായി കാൻസറുമായി മലിട്ട് ജീവിതത്തിൽ കൈപ്പേറിയ ദിവസങ്ങളിലൂടെ കടന്നു പോയ മലയാളത്തിന്റെ സ്വന്തം നടി ശരണ്യ ശശി വിടവാങ്ങി . ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ പതിനൊന്നാമത്തെ തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഓരോ തവണയും ശസ്ത്രക്രിയ നടത്തുമ്പോഴും ജീവിതത്തിൽ നല്ല ദിവസങ്ങൾ വരും എന്ന് സ്വപ്നം കണ്ടു കൊണ്ടായിരുന്നു ഈ പെൺകുട്ടി ജീവിച്ചിരുന്നത്. അതിനിടെ കോവിഡ് ബാധിതയായ താരം അനന്തരഫലങ്ങളോട് മത്സരിക്കുകയായിരുന്നു.

നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യയെ ഏറ്റവുമൊടുവിൽ ട്യൂമർ കീഴടക്കിയിരുന്നു. . കീമോ ആരംഭിക്കാനിരിക്കെ താരത്തിന് കോവിഡ് ബാധിച്ചിരുന്നു . ഇതു മാറിയെന്ന് സാഹചര്യത്തിലാണ് ന്യൂമോണിയ പിടിപെട്ട് വായിലൂടെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വന്നത് കഴുത്തിൽ കൂടെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം കഫം കഴുത്തിലൂടെ പുറത്തെടുത്ത് കളയുകയാണ് ചെയ്തത്. അതിനിടയിൽ സ്പൈനൽകോഡ് ലേക്ക് കൂടി ട്യൂമറിന്റെ വളർച്ച വ്യാപിച്ചതോടെ അവസ്ഥ മോശം ആവുകയായിരുന്നു.

തിരുവനന്തപുരം ആർസിസി യിലേക്ക് മാറ്റാൻ ഇരുന്ന സമയത്തായിരുന്നു താരത്തിന് കോവിൽ പിടികൂടിയത്. സിനിമാ മേഖലയിലൂടെ യാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും താരം സീരിയൽ രംഗത്തായിരുന്നു ഏറെ തിളങ്ങിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അ ന്ത്യം.

MENU

Comments are closed.