അഞ്ചു കുര്യന്റെ പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദൻ പറഞ്ഞ വാക്കുകൾ.

ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി ഇന്ന് മുഖ്യധാരാ നടിമാരിൽ ഒരാളായി മാറിയ താരമാണ് അഞ്ചു കുര്യൻ. നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകി വളരെ ചെറിയ കാലം കൊണ്ടാണ് മികച്ച നടിയാണ് അഞ്ചു കുര്യൻ തെളിയിച്ചത്. നേരം എന്ന ചിത്രത്തിലെ അത്ര പ്രാധാന്യമില്ലാത്ത കഥാപാത്രത്തിൽ തുടങ്ങി ഇന്നും മലയാളത്തിലെ പ്രമുഖ നടന്മാരുടെ നായികയായി താരം മികച്ച പ്രകടനം കാഴ്ച വച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് താരത്തിന്റെ 28ആം പിറന്നാൾ ദിനമാണ്.

താരത്തിന്റെ പിറന്നാൾ ദിനത്തിൽ യുവ താരമായ ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുന്നത്. അഞ്ചു ഏറ്റവും ഒടുവിൽ അഭിനയിച്ച മേപ്പടിയാൻ എന്ന ചിത്രത്തിലെ നായകനും നിർമ്മാതാവും ഉണ്ണി മുകുന്ദൻ ആണ്. സഹതാരങ്ങൾ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കളും ആണ്. തന്റെ സുഹൃത്തിനെക്കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അഞ്ചു നല്ല ഒരു സുഹൃത്തും ജീവിതത്തോട് വളരെ ആത്മാർത്ഥതയുള്ള ഒരു മനുഷ്യനും ആണ്. പ്രൊഫഷണൽ ആയി വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിനെ മേപ്പടിയാൻ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് സന്തോഷം ആണെന്നും. താരത്തിന് എല്ലാവിധ ആശംസകളും ഉണ്ണി മുകുന്ദൻ അറിയിച്ചു കൂടാതെ സിനിമാ സെറ്റിലെ ഒരു ചിത്രവും താരം കൂടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

MENU

Comments are closed.