സാരിയിൽ ബോൾഡ് ലുക്കിൽ നിഖില വിമൽ. എന്തൊരു ആറ്റിറ്റ്യൂഡ് ആണെന്ന് ആരാധകർ.

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇന്ന് മലയാള സിനിമയുടെ ഭാഗ്യ നായികയായി ഇരിക്കുന്ന താരമാണ് നിഖില വിമൽ. മലയാളം മാത്രമല്ല അന്യഭാഷകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താൻ ഒരു നല്ല നടിയാണെന്ന് തെളിയിക്കാൻ നിഖില വിമലിന് അധികനാൾ വേണ്ടി വന്നില്ല. മികച്ച സിനിമകളുടെ ഭാഗമാകാനാണ് തനിക്ക് താല്പര്യം എന്ന് മുൻപേതന്നെ നിഖില വിമൽ തുറന്നുപറഞ്ഞിട്ടുണ്ട് അതുപോലെ തന്നെ താരത്തെ തേടിയെത്തിയത് നല്ല സിനിമകൾ മാത്രമാണ്.

ഏറ്റവുമൊടുവിലായി മമ്മൂക്കയെ നായകനാക്കി ജോഫിൻ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് നിഖില വിമൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മികച്ച പ്രകടനമായിരുന്നു താരം ചിത്രത്തിൽ കാഴ്ചവച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ആക്ടീവ് ആയ താരം നിരവധി മോഡൽ ഫോട്ടോഷൂട്ട് കളും വീഡിയോകളും തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് എന്നാൽ ചിത്രങ്ങളൊന്നും നിഖില വിമൽ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തിട്ടില്ല.

മലയാളത്തനിമയുള്ള ലുക്കിൽ സാരിയിലാണ് താരം എത്തിയിരിക്കുന്നത് ചുവപ്പു ബ്ലൗസും ചന്ദന കളർ നിറത്തിലുള്ള നാടൻ സാരിയും അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് താരം ഉള്ളത്. ഈ ചിത്രം പങ്കു വെച്ചത് മുതൽ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. താരത്തിന് സാരിയും ബോൾഡ് ലുക്കും നന്നായി ഇണങ്ങുന്നുണ്ട് എന്നാണ് ആരാധകർ അറിയിക്കുന്നത്. എന്തായാലും താരം ഉടൻ തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കും എന്ന പ്രതീക്ഷയോടെ ഇരിക്കുകയാണ് ആരാധകർ.

MENU

Comments are closed.