തനി നാടൻ ബീഫ് സ്റ്റ്യൂ ഉണ്ടാക്കിയാലോ…

ഇതിന് ആവശ്യമുള്ള സാധനങ്ങൾ : ഒരു കിലോ ബീഫ്, 4 സവോള, രണ്ടു വലിയ ഉരുളക്കിഴങ്ങ് ,രണ്ട് ക്യാരറ്റ്,അര കപ്പ് ഗ്രീൻ പീസ്സ്, കുറച്ചു ബീൻസ്, ആവിശ്യത്തിന് കറിവേപ്പില, കശുവണ്ടിയും ഉണക്കമുന്തിരിയും,


അല്പം നെയ്യ്, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, കുരുമുളകുപൊടി,വെളുത്തുള്ളി , ഇഞ്ചി, തേങ്ങാപ്പാൽ (ഒന്നാം പാലും രണ്ടാം പാലും വേണം ).. വെളിച്ചെണ്ണ ഉപ്പ് എന്നിവ ആവിശ്യത്തിന്..
ആദ്യം ബീഫ് വൃത്തിയായി മുറിച്ച് കഴുകി എടുക്കാം.. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് അൽപ സമയം വെക്കാം…. കശുവണ്ടി

അരച്ചെടുക്കണം… പിന്നെ എടുത്തു വെച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും പേസ്റ്റാക്കി എടുക്കണം ഇത് ഏകദേശം ഒന്നര ടീസ്പൂൺ വേണം…. ഇനി കശുവണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തു കോരി വെക്കാം.. നേരത്തെ മിക്സ് ചെയ്തു വെച്ച ബീഫ് വേവിച്ചെടുക്കാം..

ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഏലയ്ക്ക ഗ്രാമ്പൂ പട്ട എന്നിവയിട്ട് വറുക്കാം.. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കാം… ശേഷം നീളത്തിൽ അരിഞ്ഞുവെച്ച സവാള ഇടാം.. പിന്നെ പച്ചമുളക് കറിവേപ്പില ഇട്ട് വഴറ്റുക.. ബീഫ് സ്റ്റ്യൂ ഉണ്ടാക്കുമ്പോൾ സവോള ബ്രൗൺ കളർ ആയി വരേണ്ടതില്ല … ഇനി വേവിച്ചെടുത്ത കാരറ്റും ബീൻസും ഗ്രീൻപീസും ഈ മിക്സിലേക്ക് ഇടാം.. ഇനി മുറിച്ച് വെച്ച ഉരുളക്കിഴങ്ങ് ഇതിലേക്ക് ഇട്ട് രണ്ടാം പാലും ഒഴിച്ച് മുക്കാൽഭാഗം വേവ് ആവുന്നത് വരെ വെയിറ്റ് ചെയ്യാം… ഇനി വേവിച്ചെടുത്ത

ബീഫും ഇതിലേക്ക് ചേർത്ത് കൊടുക്കാം.. അവസാനമായി ഒന്നാം പാലും പേസ്റ്റാക്കി വെച്ച ക്യാഷുനട്ടും ഒഴിച്ച് കൊടുക്കാം… പതിയെ തിളവരുമ്പോൾ ഇത് വാങ്ങി വയ്ക്കാം.. പാലപ്പം ബ്രെഡ് ഇടിയപ്പം എന്നിവയുടെ കൂടെ ഉഗ്രൻ കോമ്പിനേഷനാണ്…. എല്ലാവരും ട്രൈ ചെയ്തു നോക്കണേ….

MENU

Comments are closed.