വീട്ടിൽ തന്നെ ടേസ്റ്റി കൊത്ത് പൊറോട്ട ഉണ്ടാക്കാം..

അതിനായി നാല് പൊറോട്ട, ഒരു ചെറിയ സവാള, ഒരു തക്കാളി രണ്ട് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി., മുളകുപൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, കറിവേപ്പിലയും മല്ലിയിലയും..പിന്നെ
ആവശ്യത്തിന് വെളിച്ചെണ്ണ,ഉപ്പ്, രണ്ടു മുട്ട

എന്നിവ മതിയാവും..
ഇനി പൊറോട്ട ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കാം.. സവാള ചെറുതായി അറിയാം, തക്കാളിയും ഇതുപോലെ അരിഞ്ഞ് എടുക്കാം.. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കി എടുക്കാം ഇത് ഒരു ടീസ്പൂൺ മതിയാകും.. പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കാം..
ഇനി പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് ചൂടാക്കാം.. അരിഞ്ഞുവെച്ച ഉള്ളി പച്ചമുളക്

എന്നിവ ഇട്ടു കൊടുക്കാം..പിന്നീട് കറിവേപ്പില ഇട്ട് നന്നായി ഇളക്കാം.. ഉള്ളി മൂത്ത് വന്നതിനുശേഷം തക്കാളി ചേർത്തുകൊടുക്കാം.. തക്കാളി ഒന്ന് ചൂടായി കഴിഞ്ഞു മാത്രം അര ടീസ്പൂൺ മുളകുപൊടി, കാൽടീസ്പൂൺ മഞ്ഞൾപൊടി, കാൽടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർക്കാം.. പൊടികൾ നന്നായി മൂത്ത്

വന്നതിനുശേഷം മുട്ട പൊട്ടിച്ച് ഒഴിക്കാം… അൽപസമയം മുട്ട അങ്ങനെ തന്നെ കിടന്നു കൊള്ളട്ടെ ഇനി ആവശ്യത്തിന് ഉപ്പും ചേർക്കത്ത് നന്നായി ചിക്കി എടുക്കാം … മുട്ട വെന്തു കഴിഞ്ഞ്.. മുറിച്ചു വച്ചിരിക്കുന്ന പൊറോട്ട ഇടാം… ഇത് മുട്ടയുടെ മിക്സുമായി നന്നായി ഇളക്കി യോജിപ്പിക്കുക.. രണ്ടുമിനിറ്റ് മൂടിവയ്ക്കാം ഇത് കഴിഞ്ഞ് കറിവേപ്പില മല്ലിയില എന്നിവ ഇട്ട് ചൂടോടെ വിളമ്പാം..

MENU

Comments are closed.