ഹൻസികയുടെ മുപ്പതാം പിറന്നാളിന് വീട്ടിൽ ഒരുക്കിയ സർപ്രൈസ് കണ്ടോ? വിശ്വസിക്കാൻ കഴിയാതെ താരം.

തെന്നിന്ത്യൻ ചലച്ചിത്രരംഗത്ത് തിളങ്ങി നിൽക്കുന്ന ഹൻസിക മോട്‌വാനിയുടെ ജന്മദിനമാണ് ഇന്ന്. ഹൻസികയ്ക്ക് ഇന്ന് മുപ്പത് വയസ്സ് തികഞ്ഞിരിക്കുകയാണ്. സന്ധി സുഹൃത്തുക്കളുടെയും അടുത്ത കുടുംബാംഗങ്ങളോടൊപ്പം താരം തന്റെ പിറന്നാൾ ദിവസം ആഘോഷമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. നിരവധി സിനിമകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരത്തിന് 30 വയസ്സായി എന്ന് പറയുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

ഹൻസികയുടെ മാതാപിതാക്കളും സുഹൃത്തുക്കളും കൂടി വലിയ ഒരു സർപ്രൈസ് തന്നെയാണ് ഹൻസിക വീട്ടിൽ ഒരുക്കിയത് മുഴുവൻ അലങ്കരിച്ച ഹൻസിക ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ വെച്ച് ഡെക്കറേറ്റ് ചെയ്താണ് എല്ലാം ഒരുക്കിയിരിക്കുന്നത്. ഹൻസികയ്ക്ക് ഈ സർപ്രൈസ് എത്രത്തോളം ഇഷ്ടമായി എന്ന ദി വീഡിയോയിൽ തന്നെ പ്രകടമാണ്. റൂമിലേക്ക് കയറി വരുന്ന താരം സർപ്രൈസ് ആയി ഒരുക്കിവെച്ചിരിക്കുന്ന കേക്കും സമ്മാനങ്ങളും കണ്ടു കൂവി വിളിക്കുകയായിരുന്നു.

ഇതിനോടകംതന്നെ ഹൻസിക തന്റെ കരിയറിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. 2003 -ൽ ‘ശക ലക ബൂം ബൂം’ എന്ന ടിവി സീരിയലിലൂടെയാണ് ഹൻസിക ബാലതാരമായി കരിയർ ആരംഭിച്ചത്. തെലുങ്കിലും തമിഴിലും തന്റെ അഭിനയജീവിതം ആഘോഷമാക്കിയ ഹൻസിക പിന്നീട് ബോളിവുഡിലും തിളങ്ങി. 2003 ൽ ഹൃത്വിക് റോഷന്റെ ‘കോയി മിൽ ഗയ’യിൽ പ്രവർത്തിച്ച് ഹൻസിക എല്ലാവരുടെയും ഹൃദയം കീഴടക്കിയിരുന്നു , 2007 ൽ ഹിമേഷ് രേഷ്മിയയുടെ’ ആപ്ക സുറുർ ‘എന്ന സിനിമയിൽ ഹൻസിക അഭിനയിച്ചു .

MENU

Comments are closed.