ഗവിയിലേക്ക് ഒരു കെഎസ്ആർടിസി യാത്ര..

ഏതൊരു പ്രകൃതിസ്നേഹിയും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ഗവി.. ഗവിയിലേക്കുള്ള കെഎസ്ആർടിസി യാത്ര തന്നെയാണ് അതിന്റെ ഹൈലൈറ്റ്… രാവിലെ ആറരയ്ക്ക് ആയിരുന്നു പത്തനംതിട്ടയിൽ നിന്നും കുമളി യിലേക്കുള്ള കെഎസ്ആർടിസി ബസ് …ഒരാൾക്ക് 111 രൂപയാണ് ഗവി വരെയുള്ള ബസ് ചാർജ്, കുമളി യിലേക്ക് 114 ഉം…അധികം തിരക്കൊന്നും ഇല്ലാത്ത ബസ് ആയിരുന്നെങ്കിലും എല്ലാ സീറ്റിലും ഒരാളെങ്കിലും ഉണ്ടായിരുന്നു…

ഇതൊരു അഡ്വഞ്ചർ ട്രിപ്പ് ആണെന്ന് തന്നെ പറയാം …ഇരുകൈകളും ബസിന്റെ കമ്പികളിൽ മുറുകെ പിടിക്കണം… കുലുങ്ങിക്കുലുങ്ങി ഉള്ള യാത്ര അതും ഒരു രസമാണ്…
ആങ്ങാമുഴിയിൽ നിന്ന് ചായകുടി കഴിഞ്ഞ് വീണ്ടും യാത്ര തുടർന്നു…ബസ് എപ്പോഴാ ഒരു കാടിന് നടുവിലൂടെ ഓടിത്തുടങ്ങി.. റോഡിന്റെ ഇരുവശങ്ങളും മരങ്ങളാൽ തിങ്ങി നിറഞ്ഞു നിൽക്കുന്നു…മഞ്ഞ് കാരണം ഒന്നും വ്യക്തമല്ല…നല്ല തണുപ് ഉണ്ട്…


മലമുഴക്കി വേഴാമ്പൽ മരംകൊത്തികൾ കൾ എന്നിവയുടെ ശബ്ദം കേൾക്കാം… ഇങ്ങോട്ട് ബൈക്ക് യാത്ര അനുവദിനീയമല്ല,.. പ്രകൃതി സൗന്ദര്യം അടുത്തറിയാൻ ബൈക്ക് യാത്രയാണ് അഭികാമ്യം എന്നിരുന്നാലും, കാട്ടിലെ മൃഗങ്ങൾക്ക് ബൈക്കും ബൈക്ക് യാത്രികരും സുപരിചിതം അല്ലല്ലോ ….കെഎസ്ആർടിസി മുന്നോട്ടു പോകുന്നു..

വിശാലമായ ഒരു വ്യൂ പോയിന്റിൽ വണ്ടി അൽപനേരം നിർത്തിയിട്ടു.. ആളുകൾ ഫോട്ടോ എടുക്കാനും കാഴ്ചകൾ കാണാനാനും മറ്റും പുറത്തേക്ക് ഇറങ്ങി…
മൂന്നുമുതൽ നാലുമണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഈ യാത്ര ഇടയ്ക്കിടെ നിർത്തുന്നത് ഏവർക്കും ഒരു ആശ്വാസമാണ്…

.ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിന്റെ ഭാഗമായ മൂഴിയാർ, കക്കി,ആനത്തോട്, ഗവി കൊച്ചു പമ്പ എന്നി ഡാമുകളും ഏഴോളം ചെക്ക്പോസ്റ്റുകളും കടന്നാണ് ഗവിയിൽ എത്തുന്നത്…
ആധുനികതയുടെ കൈകൾ ഒട്ടും പതിക്കാത്ത ഗവി… ഇവിടെ മിക്കപ്പോഴും 23° യിൽ താഴെ ആണ് ടെമ്പറേച്ചർ…


കാടുകളിൽ സ്വൈര വിഹാരം നടത്തുന്ന പക്ഷികൾ..ആന, കാട്ടുപോത്ത്, സിംഹവാലൻ കുരങ്ങ് മറ്റുപല മൃഗങ്ങൾ ,,ഇത് – അത്യപൂർവ്വസുന്ദരഗംഭീര കാഴ്ചയാണ്… ഗവിയിൽ എത്തി കഴിഞ്ഞുള്ള ഭക്ഷണവും താമസവും കെഎഫ്ഡിസിയുടെ ഭാഗമായിരുന്നു…

നേരത്തെ ബുക്ക് ചെയ്തു വന്നതിനാൽ എന്നാൽ ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല… രാവിലെ ഉണർന്നു എക്കോ ടൂറിസവും കണ്ടു മടങ്ങി പോരണം…

MENU

Comments are closed.