അഹമ്മദാബാദ് സ്വദേശിയായ യുവാവിനെ കിട്ടിയ പണിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. 30കാരനായ യുവാവിനെ സൈ ബ ർ ക്രൈം വിഭാഗത്തിലേക്ക് പരാതി തരാൻ പോലും മടി ആയിരുന്നു. ഒരു സ്ത്രീ തന്നെ ചതിച്ചു എന്ന് തനിക്ക് 7 ലക്ഷം രൂപ നഷ്ടമായി എന്നുമാണ് യുവാവ് പരാതിയിൽ പറഞ്ഞത് എന്നാൽ എന്താണ് പരാതി എന്ന് കേട്ടപ്പോൾ അമ്പരന്നു ഇരിക്കുകയായിരുന്നു അധികൃതർ.

ഏതാനും മാസങ്ങൾക്കു മുമ്പ് പ്രിയങ്ക പട്ടേൽ എന്ന യുവതിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാരായ ലൈംഗികത്തൊഴിലാളികളെ എത്തിച്ചു നൽകുന്ന എസ്കോർട്ട് കമ്പനിയുടെ ഉടമയാണ് എന്നുപറഞ്ഞാണ് സ്ത്രീ പരിചയപ്പെടുത്തിയത്. തന്റെ കമ്പനിയിലൂടെ ഉയർന്ന വരുമാനം സ്ഥിതിയിലുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നും വലിയ തുക പ്രതിഫലമായി ലഭിക്കുമെന്ന് സ്ത്രീ അറിയിച്ചതോടെ യുവാവിന് ആവേശമായി.

മെമ്പർഷിപ്പ് ഫീസ് എന്നുപറഞ്ഞ് ഒരു തുക വാങ്ങിയതിനു ശേഷം രണ്ട് സ്ത്രീകളുടെ നമ്പർ നൽകിയെന്നും അവരെ വിളിച്ച് സംസാരിച്ചപ്പോൾ പ്രതിഫലത്തുക വാങ്ങാൻ ഹോട്ടലിലേക്ക് എത്താൻ ആവശ്യപ്പെട്ടു അവിടെനിന്ന് ഡെപ്പോസിറ്റ് എമൗണ്ട് പ്രോസസിംഗ് എമൗണ്ട് എന്നു പറഞ്ഞു പണം വാങ്ങി പിന്നീട് ഫോൺ വിളിച്ചപ്പോൾ ആരും എടുത്തില്ല ഏകദേശം ഏഴ് ലക്ഷത്തിനുമേൽ പണമാണ് യുവാവ് നൽകിയത്. ചതിയിൽ പെട്ടു എന്ന് മനസ്സിലാക്കിയ യുവാവ് പോലീസ് മേധാവികളുമായി ബന്ധപ്പെടുകയായിരുന്നു.