മണാലിയുടെ സ്വന്തം പൈൻ കാടുകളിലേക്ക് ഒരു യാത്ര…

തലേദിവസത്തെ ദീർഘദൂര യാത്രയുടെ ക്ഷീണം മാറിയിട്ടില്ല, എങ്കിലും അടുത്ത യാത്രയ്ക്ക് സമയമായി. ജീവിതം നിലയ്ക്കാത്ത നദിപോലെ ഒഴുകുമ്പോൾ യാത്ര തുടർന്നല്ലേ പറ്റൂ!! എന്നാൽ ഇത് എന്റെ സന്തോഷം തേടിയുള്ള യാത്രയാണ്.
താമസിച്ചിരുന്ന കോട്ടേജിന്റെ സൈഡിലുള്ള ചെറിയ വഴിയിലൂടെ കൂട്ടുകാരോടൊപ്പം പൈൻ കാട്ടിലേക്ക് …ഇടവഴി യുടെ അരികിലുടെ കളകളാരവം മുഴക്കി ഒഴുകുന്ന ചെറിയ കൈത്തോട് എന്നെ നാട്ടിൻപുറത്തെ ഓർമ്മകളിലേക്ക് ഒരു നിമിഷം കൊണ്ടുപോയി വീണ്ടും മണാലിയിലേക്ക് എന്റെ മനസ്സിനെ തിരിച്ചു വിളിച്ചു കൊണ്ട് ഞാൻ മുന്നോട്ടു നടന്നു.. പൈൻ കാട്ടിലേക്ക് പോകുന്നത് ആപ്പിൾ തോട്ടത്തിനു നടുവിലൂടെ ആയിരുന്നു.. ഈ യാത്ര പണ്ട് സ്കൂളിൽ പഠിച്ച ഇംഗ്ലീഷ് കവിതയെ ഓർമിപ്പിച്ചു, നല്ല മതിലുകൾ നല്ല കൂട്ടുകാരെ സൃഷ്ടി സൃഷ്ടിക്കുമെന്ന്…

മണാലി ടൗണിൽ നിന്ന് വെറും രണ്ടു കിലോമീറ്റർ ഉള്ളിലേക്കുള്ള ഈ സ്ഥലം ഒരു ഉൾ ഗ്രാമം പോലെ തോന്നിപ്പിച്ചു.. ആപ്പിൾ തോട്ടങ്ങൾക്കിടയിലെ ചെറിയ വീടുകൾ പാലക്കാട് ഭാഗത്തെ വീടുകളുടെ മേൽകുരകളെ ഓർമിപ്പിക്കുന്നതായിരുന്നു…
മുന്നോട്ട് വന്നപ്പോൾ കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്ന കുടുംബങ്ങളെയും മറ്റ് മനുഷ്യരെയും കണ്ടു …വളരെ കായിക അധ്വാനം വേണ്ടുന്ന ജോലിയാണ് അവർ ചെയ്തു കൊണ്ടിരുന്നത്.. കണ്ണെത്താദൂരത്തോളം പരന്നു കിടന്നിരുന്ന ആപ്പിൾ തോട്ടങ്ങൾ വൃത്തിയാക്കുക അവരുടെ കടമയായിരുന്നു,, അങ്ങനെ ആപ്പിൾ തോട്ടങ്ങൾ കടന്നു പൈൻ കാടുകളിലേക്ക് ഞങ്ങൾ പ്രവേശിച്ചു – ഇത്രയും നേരം കിട്ടിക്കൊണ്ടിരുന്ന സൂര്യപ്രകാശത്തിന്റെ അളവിൽ നല്ല കുറവുണ്ടായിരുന്നു തണുപ്പും വർദ്ധിച്ചതായി അനുഭവപ്പെട്ടു.


പൈൻ കാടുകളിൽ ധാരാളം പാറക്കല്ലുകൾ ഉണ്ടായിരുന്നു… പാറക്കല്ലുകളെ നേരിയ പച്ച പായലിന്റെ പാട മൂടിയിരുന്നു.. അല്പസമയത്തിനുള്ളിൽ പൈൻ കാട്ടിലെ എന്റെ ദിശ തെറ്റി കഴിഞ്ഞിരുന്നു.. എല്ലായിടവും ഒരേ പോലെ തോന്നിപ്പിക്കുന്നതായിരുന്നു.. കാടിൻറെ സൈഡിലൂടെ ഒരു നദി ഒഴുകുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.. മണ്ഡലിയിൽ നിന്ന് ഉത്ഭവിച്ച് പിൻ പാർവതി വഴി ഒഴുകി എത്തുന്ന ബിയാസ് നദി ആയിരുന്നു അത്. ഇവിടെ ശുദ്ധജലം ലഭിക്കുന്ന ഒരു അരുവി കണ്ടു ക്ഷീണം കൂടുതൽ ആയതുകൊണ്ടാവാം

വെള്ളത്തിന് നല്ല രുചിയുണ്ടായിരുന്നു..
. എല്ലാവരും ആവശ്യംപോലെ വെള്ളം കുടിച്ചു ബിയാസ് നദി കൂടി കണ്ടു തിരിച്ച് കോട്ടേജിലെക്ക്… കല്ലുകൾക്കിടയിലൂടെ കുത്തിയൊലിച്ച് വരുന്ന നദി മനസ്സിനും ശരീരത്തിനും ഒരേപോലെ കുളിർമയേകുന്ന തായിരുന്നു …ഞങ്ങൾ തിരിച്ചു നടന്നു പൈൻ കാടുകളിൽ ഇരുട്ട് വ്യാപിക്കുന്നുണ്ടായിരുന്നു..

കാട് കടന്നു നോക്കിയപ്പോൾ അത്ര ഇരുട്ട് ഒന്നും ഇല്ല താനും… കോട്ടജിൽ എത്തി ചായ കുടിച്ചു…എല്ലാവരും നല്ല സന്തോഷത്തിൽ ആണ്..ഇന്നത്തെ യാത്ര ഇവിടെ അവസാനിപ്പിക്കാം…

MENU

Comments are closed.