ഇപ്പോൾ കല്യാണത്തിനുള്ള സമയമായിട്ടില്ല. അപ്പനും അമ്മയുമാണ് എന്റെ റോൾ മോഡൽസ് മാളവിക ജയറാം തുറന്നു പറയുന്നു !!

മലയാളികളുടെ ഇഷ്ട താരാകുടുംബമാണ് ജയറാം പാർവതിയും മക്കൾ കാളിദാസും മാളവികയും. ചക്കി എന്നാണ് മാളവികയുടെ വിളിപ്പേര്. ഏട്ടൻ കാളിദാസ് സിനിമയിൽ കഴിവ് തെളിയിക്കുകയും തിളങ്ങി നിൽക്കുകയും ചെയുമ്പോൾ ചക്കിയെ മാത്രം അഭിനയരംഗത്തു എന്ത് കൊണ്ട് കാണുന്നില്ല എന്ന ചോദ്യത്തിന് മറുപടി എന്നോണം മാളവിക അച്ഛന്റെ കൂടെ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു. എങ്കിലും സിനിമാ രംഗത്തേക്ക് മാളവിക ഇത് വരെ വന്നിട്ടില്ല. അതിനു കാരണം മാളവിക പറയുന്നത് കാത്തിരിക്കുന്നത്.

അഭിനയം തന്റെ മേഖല അല്ലെന്നാണ്. അത്‌ പോലെ വിവാഹത്തിന് സമയമായിട്ടില്ല. പക്ഷെ താനൊഴികെ കുടുംബത്തിലെ നാൽപ്പാതോളം പേര് അതിന് വേണ്ടിയാണ്പ്രണയത്തെ കുറിച്ച് മാളവിക പറയുന്നത്, തനിക്കിതു വരെ പ്രണയം ഉണ്ടായിട്ടില്ല എന്നാണ്. അഥവാ തനിക്ക് ഒരാളെ പ്രണയിച്ചു വിവാഹം കഴിക്കണം എന്ന് തോന്നിയാൽ അപ്പനും അമ്മയും അതിനു പൂർണ പിന്തുണ ആയിരിക്കും എന്ന് ഉറപ്പാണ്. അപ്പനും അമ്മയും ആണ് തന്റെ റോൾ മോഡൽസ് എന്നാണ് ചക്കി പറയുന്നത്.

ഇപ്പോളത്തെ പെൺകുട്ടികൾ ഒരു ജോലി ഒന്നും ആവാതെ കല്യാണം കഴിക്കുന്നത്‌ ശരിയല്ല. എന്റെ കല്യാണം കാണാൻ ആണ് കുടുംബത്തിലെ എല്ലാവരുടെയും സ്വപ്നം എന്റെ ഒഴിച്ച്. എന്റെ തീരുമാനം ഞാൻ 23 വയസ്സിലെ പറഞ്ഞിട്ടുണ്ട്, ഒരു ജോലി ആയി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയിട്ടേ കല്യാണത്തിന് പറ്റി ആലോചിക്കുകയുള്ളൂ എന്ന്. വീട്ടിലെ ജോലിക്ക് വരുന്ന ആളുകൾ പറയാറുണ്ട്, “ഉന്നെ മുതുകിൽ എടുത്തു നടത്തിയ മാതിരി ഉൻ പുള്ളയെ മുതുകിൽ വച്ച് നടത്തണം ” എന്ന്. എങ്കിലും എന്റെ പ്ലാനിംഗിൽ കല്യാണം ഇത് വരെ ഇല്ല. സൊസൈറ്റിയുടെ പ്രഷറിൽ കല്യാണം കഴിക്കാൻ എനിക്ക് താൽപ്പര്യം ഇല്ല.

MENU

Leave a Reply

Your email address will not be published. Required fields are marked *