ഗായത്രി അരുണിന്റെ കേരളത്തനിമയുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

സീരിയൽ താരമായി അരങ്ങേറ്റം കുറിച്ച് ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ എത്തിച്ചേർന്ന ഒരുപാട് നായികമാരെ കുറിച്ചു നമുക്കറിയാം. പരസ്പരം എന്ന സൂപ്പർഹിറ്റ് സീരിയലിലെ ജി ബി ഐ പി എസ് എന്ന കഥാപാത്രമായി അഭിനയലോകത്തേക്ക് എത്തിയ താരമാണ് ഗായത്രി അരുൺ. ഇന്ന് സിനിമയിലും താരം സജീവമായി കൊണ്ടിരിക്കുകയാണ് ഏറ്റവുമൊടുവിൽ മമ്മൂട്ടിയുടെ കൂടെ വൺ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കയ്യടി നേടിയിരുന്നു താരം.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആക്റ്റീവ് ആയ താരത്തിന് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. സീരിയലിൽ ഇപ്പോൾ അത്ര സജീവമല്ല എങ്കിൽ പോലും സിനിമയിലൂടെ തന്നെ ആരാധകർ താരത്തെ അംഗീകരിക്കുകയാണ്. ഇപ്പോൾ വിഷു സ്പെഷ്യൽ ആയി വനിതയുടെ കവർ ചിത്രത്തിനുവേണ്ടി താരം എടുത്ത ഫോട്ടോ ഷൂട്ടിംഗ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുന്നത്. സാരി അതിസുന്ദരിയായി ആണ് ഗായത്രി അരുൺ എത്തിയിരിക്കുന്നത്.

അഭിനയം മാത്രമല്ല മികച്ച നർത്തകി കൂടിയാണ് താരം എന്ന സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മനസ്സിലായതാണ് മികച്ച ഗായിക കൂടിയായ ഗായത്രി അരുൺ ഭർത്താവിന്റെ കൂടെ പുറത്താണ് താരത്തിന് ഒരു മകളുമുണ്ട്. സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകുക എന്നതു മാത്രമാണ് തന്റെ ആഗ്രഹം എന്ന ഗായത്രി മുൻപേ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഫോട്ടോ ആരാധകൻ സ്വീകരിച്ചു എന്ന് തന്നെയാണ് അറിയുന്നത്.

MENU

Comments are closed.