അടിപൊളി നാടൻ അയലക്കറി ഉണ്ടാക്കാം…

നാടൻ അയല കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ അര കിലോ അയല, 4 വലിയ സവാള നീളത്തിലരിഞ്ഞത് ,മൂന്ന് തക്കാളി നീളത്തിൽ അരിഞ്ഞ് എടുത്തത്.. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,, ഇനി പൊടി ഐറ്റംസ് ആയ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ പിന്നെ ആവശ്യത്തിന് ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില പിന്നെ 3 കഷ്ണം കുടംപുളി കൂടി എടുത്താൽ നമുക്ക് അയലക്കറി ഉണ്ടാക്കാൻ തുടങ്ങാം …
ആദ്യം കുടംപുളി വെള്ളത്തിലിട്ട് തിളപ്പിക്കുക.. അയല എടുത്ത് മുറിച്ച് വൃത്തിയാക്കി കഴുകി എടുക്കാം …ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കാം… ഇതിലേക്ക് ആവശ്യത്തിന് എണ്ണ

ഒഴിക്കാം.. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റി എടുക്കണം.. പിന്നീട് നീളത്തിൽ മുറിച്ചു വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർക്കാം ..ഇത് ഒന്നു നന്നായി വഴന്നു വന്നുകൊള്ളട്ടെ… ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി

എന്നിവ ചേർക്കാം… പച്ച മണം മാറി കഴിഞ്ഞു അല്പം വെള്ളം ചേർത്ത് കുറുക്കി എടുക്കാം, ഇത് ഒന്ന് പതിയെ തിളച്ചുവരുമ്പോൾ കറിവേപ്പിലയും പുളി തിളപ്പിച്ച വെള്ളവും പുളിയോട് കൂടി ഒഴിക്കാം,, നന്നായി തിളച്ചതിനുശേഷം വൃത്തിയാക്കി വെച്ച മീൻ ഈ ചട്ടിയിലേക്ക് ഇടാം.. ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് വേവിയ്ക്കാം ..മീൻ നന്നായി വെന്തു വരുന്നതുവരെ വെയിറ്റ്

ചെയ്യാം… ഒത്തിരി ചാർ ഇല്ലാത്ത രീതിയിൽ കറി വറ്റിച്ച് എടുക്കണം… ഇനി ഇതിനു മുകളിലേക്ക് രണ്ട് ടീസ്പൂൺ പച്ചവെളിച്ചെണ്ണ തൂകി കൊടുക്കാം… പച്ചവെളിച്ചെണ്ണ നമ്മുടെ കറിയുടെ സ്വാദ് ഇരട്ടിപ്പിക്കുന്നതാണ്.. ഇനി ഇത് വാങ്ങി വയ്ക്കാം ,..അടിപൊളി തനി നാടൻ അയല കറി റെഡി ആയി കഴിഞ്ഞു.. മീൻകറി പൊതുവേ ഒരു ദിവസം കഴിഞ്ഞ് കഴിക്കുന്നത് ആയിരിക്കും നല്ലത്…ഫ്രഷ് ആയി കഴിക്കേണ്ടവർക്ക് അങ്ങനെ കഴിക്കാം…

MENU

Comments are closed.