തട്ടുകടയിലെ മൊരിഞ്ഞ ഉഴുന്നുവട വീട്ടിലുണ്ടാക്കാൻ ഈ ഒരു സാധനം മാത്രം ചേർത്താൽ മതി..

ഇതിന് ആവശ്യമുള്ള സാധനങ്ങൾ ഉഴുന്ന് ആവശ്യത്തിന് വെള്ളത്തിലിട്ട് കുതിർത്ത് എടുത്തത്.. രണ്ടോ മൂന്നോ സ്പൂൺ അരിപ്പൊടി എടുക്കാം, ഇനി ആവശ്യത്തിന് വെളിച്ചെണ്ണയും കറിവേപ്പിലയും ഇഞ്ചിയും പച്ചമുളകും എടുക്കണം..
ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞ് വയ്ക്കാം… രണ്ടു മണിക്കൂർ ഉഴുന്നിനെ കുതിരാൻ

അനുവദിക്കണം..ഇനി ഉഴുന്ന് എടുത്ത് നല്ല മയത്തിൽ അരച്ചെടുക്കു.. അധികം വെള്ളം ചേർക്കാതെയോ ചോറിന്റെ കൂടെയോ അരച്ചെടുക്കാം.. ഇനി ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന അരിപ്പൊടി ചേർക്കാം.. അരിപ്പൊടി ചേർക്കുന്നത് നന്നായി മോറിഞ്ഞ് കിട്ടാനാണ്.. ഇനി എണ്ണ അടുപ്പത്ത് ചൂടാക്കാൻ വെക്കാം.. ഈ

സമയത്തിനുള്ളിൽ ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും മാവിൽ ചേർത്തിളക്കി വെക്കാം.. ഇനി എത്രയും പെട്ടെന്ന് ഉഴുന്നുവട തയ്യാറാക്കാം.. കയ്യിൽ കുറച്ചു മാവെടുത്ത് ഉഴുന്ന് വടയുടെ ആകൃതിയിൽ ആക്കി എണ്ണയിലേക്ക് ഇടുകയോ.. അല്ലെങ്കിൽ നല്ല കുഴിയുള്ള കവിയുടെ അടിഭാഗത്ത് മാവ് വെച്ച് നടുവിൽ ചെറിയ കുഴി ഉണ്ടാക്കി എണ്ണയിലേക്ക് ഇടുകയോ ചെയ്യാം… കയ്യോ തവിയോ ഏത് ഉപയോഗിക്കുമ്പോഴും

ഓരോതവണയും വെള്ളത്തിൽ മുക്കി എടുക്കാൻ മറക്കേണ്ട.. വെള്ളത്തിൽ മുക്കുമ്പോൾ മാവ് കയ്യിൽ ഒട്ടിപ്പിടിക്കാത്ത ഇരിക്കും ..വട എണ്ണയിൽ കുറച്ച് നേരം ഇട്ട് മൊരിയിപ്പിച്ച് എടുക്കാം..ക്രീം കളർ മാറി ബ്രൗൻ ആയി വരുമ്പോൾ എണ്ണയിൽ നിന്ന് മാറ്റം… . നല്ല മൊരിഞ്ഞ ഉഴുന്നുവട തയ്യാറാണ്…ഇനി ചൂടോടുകൂടി സെർവ് ചെയ്യാം…

MENU

Comments are closed.