അടുക്കളയിൽ അബദ്ധങ്ങൾ പറ്റാറുണ്ടോ എങ്കിലിതാ ഇത്തരം വിദ്യകൾ അറിഞ്ഞു വച്ചോളു.

ഇന്നത്തെ കാലത്ത് അടുക്കളയിൽ കയറുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ് പ്രായഭേദമന്യേ ആണും പെണ്ണും ഇന്ന് അടുക്കളയിൽ സജീവമാണ്. ഓരോ ദിവസവും ഓരോ തരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പരി ശ്രമിക്കുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട് എന്നാൽ അടുക്കളയിൽ കയറുമ്പോൾ എന്തെങ്കിലും അബദ്ധങ്ങൾ പറ്റുന്നത് സർവ്വ സാധാരണമാണ് എങ്കിൽ ഇത സ്ഥിരമായി പറ്റുന്ന ചില അബദ്ധങ്ങൾ ചുരുക്കം ചില വിദ്യകളിലൂടെ മാറ്റിമറിക്കാം. അവ ഏതൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

ഉപ്പു കൂടുന്നത് സ്ഥിരമായി നമ്മൾ കാണുന്ന കാര്യമാണ് എങ്കിൽ എങ്ങനെയാണ് ഭക്ഷണത്തിൽ ഉപ്പു കൂടിയാൽ കുറയ്ക്കേണ്ടത് എന്ന് അറിയുമോ. ഉപ്പു കൂടുമ്പോൾ ആ കറിയിലേക്ക് ഒരു കഷണം ഉരുളക്കിഴങ്ങോ അല്ലെങ്കിൽ വെള്ളരിക്കയോ ചേർത്താൽ മതി. മുളകുപൊടിയുടെ അംശം കൂടുതലായി എന്നു തോന്നുമ്പോൾ അതിലേക്ക് അല്പം എണ്ണ ഒഴിച്ചാൽ മുളകിന്റെ കുട്ടൻ മാറികിട്ടും.

രസം വയ്ക്കുകയാണെങ്കിൽ അല്പം കട്ട കിട്ടണമെങ്കിൽ അതിലേക്ക് അല്പം കഞ്ഞി വെള്ളം ഒഴിച്ചാൽ ഉത്തമമായിരിക്കും. പാത്രം അടിയിൽ പിടിച്ച കരിഞ്ഞുപോയി എന്ന് തോന്നിയാൽ ഇതിലേക്ക് അല്പം ഉപ്പും നാരങ്ങാനീരും ചേർത്ത് വച്ച വെള്ളം ചൂടാക്കി ആ ചൂടിൽ തന്നെ പാത്രം കഴുകുമ്പോൾ അടിയിൽ പിടിച്ച പദാർത്ഥങ്ങൾ എടുത്തു കളയാൻ സാധിക്കും. കറികൾ ഉണ്ടാക്കുമ്പോൾ അതിലേക്ക് മസാല അല്പം കൂടിപ്പോയി എന്ന് തോന്നിയാൽ അല്പം തേങ്ങാപ്പാൽ പിഴിഞ്ഞ് ഒഴിച്ചാൽ അത് മസാലയുടെ കുത്തൽ ഒഴിവാക്കാനും സാധിക്കും.

MENU

Comments are closed.