മഞ്ഞ് ഇല്ലാത്ത മണാലിയോ.. കാഴ്ചകൾ അനുഭവിക്കാം

മണാലി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് മഞ്ഞും തണുപ്പും ഒക്കെ ആണല്ലോ വരുന്നത്.. എന്നാൽ മഞ്ഞ് ഇല്ലാത്ത മണാലിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. ജൂൺ ജൂലൈ മാസങ്ങളിൽ മണാലി യുടെ താഴ്‌വരകൾ പച്ചപുതച്ച് നിൽക്കുന്നത് കാണാം.. കണ്ണിന് കുളിർമയേകുന്ന ഈ കാഴ്ചകൾ നേരിട്ട് അനുഭവിക്കേണ്ട ഒന്നുതന്നെയാണ്.. കോടമഞ്ഞിന്റെ പുക മറയ്ക്കിടയിലും മണാലിയിലെ പച്ചപുതച്ച മലനിരകൾ തല ഉയർത്തി നിൽക്കുന്നു… ഈ സമയം മുതൽ ആണ് ആപ്പിൾ ഉണ്ടാകുന്നത്..
ഇനി മണാലിയിൽ നിന്നും റോഹ്താൻ പാസ് ലേക്കുള്ള യാത്രയാണ്… മണാലിയിൽ നിന്നും ഏകദേശം 19 കിലോമീറ്റർ അകലെയാണ്

റോഹ്താൻ പാസ്.. ഏറെക്കുറെ 13 കിലോമീറ്റർ അകലെയായി സോളാങ് വാലി എന്ന സ്പോർട് സൈറ്റ് ഉണ്ട്… ഇപ്പോൾ ഇവിടെ റോപ്പ് കാർ ലഭ്യമാണ്.. ഇനി മഞ്ഞുള്ള സമയമാണെങ്കിൽ സ്നോ സ്കൂട്ടർ, കേബിൾ കാർ, പാരാഗ്ലൈഡിങ് എന്നിവയും ലഭ്യമാണ്… സൊലാൻ വാലിയുടെ മറ്റൊരു പ്രത്യേകത അടൽ ബിഹാരി വാച്ച് പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടൈനേറിങ് ആൻഡ് അലിഡ്

അടൽ ടണലിന്റെ കവാടം

ആക്ടിവിറ്റീസ് എന്ന സ്ഥാപനം ആണ്.. ഇവിടെ അധികം സമയം ചെലവഴിക്കേണ്ടത് ഇല്ലാത്തതിനാൽ കാറിൽ കയറി യാത്ര തുടർന്നു.. ഇവിടുന്ന് നേരെ ചെല്ലുന്നത് അടൽ ടണലിലേക്ക് ആണ്.. മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്പേയിയോടുള്ള

ബഹുമാനാർത്ഥമാണ് റോഹ്‌തങ് തണലിന് അടൽ ടണൽ എന്ന പേര് നൽകിയത്.. 10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സഞ്ചാരയോഗ്യമായ ടണലാണ് അടൽ ടണൽ.. ഇത് 9.02 കിലോമീറ്റർ നീളമേറിയതാണ്.. റോഹ്‌റാങ് പാസ്സിന്റെ താഴെയുള്ള ഈ ടണൽ അവസാനിക്കുന്നത് ചന്നാർ പുഴക്കരയിലെ റോഡിൽ ആണ് .. ജൂൺ-ജൂലൈ മാസങ്ങളിൽ തന്നെ ഈ പുഴ കലിതുള്ളി ഒഴുകുന്നത് കാണാം.. ഇതിൽ അറിയാതെ ഒന്ന് വീണു പോയാൽ ഒരു

മഞ്ഞ് അധികം ഉരുകാത്ത സമയം

പൊടി പോലും കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.. പുഴയുടെ കരകളിൽ ഉരുളക്കിഴങ്ങും കോളിഫ്ലവറും മറ്റു സീത കാല പച്ചക്കറികളും കൃഷി ചെയ്യുന്നവരുണ്ട്..
മുൻ മാസങ്ങളിൽ വീണ മഞ്ഞുരുകുന്നത് ആണ് ഈ പുഴയിലെ വെള്ളം കൂടാൻ കാരണം.. താഴ്‌വരയിലെ മഞ്ഞുരുകും തോറും റോഹ്‌തങ്

പാസിന്ന് അടുത്ത് നിന്നുള്ള കാഴ്ച

പാസ്സിലേക്കും മുകളിലേക്കും ഉള്ള റോഡുകൾ കൂടുതലായി തുറന്നു യാത്രക്കാരെ ആകർഷിക്കുന്നു.. യാത്ര ചെയ്യാനും സ്ഥലങ്ങൾ കൂടുതൽ സന്ദർശിക്കാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ആഗ്രഹിക്കുന്നവർ ഈ സമയങ്ങളിൽ മണാലിയിലേക്ക് പോകുന്നതായിരിക്കും ഏറ്റവും ഉചിതം… സെപ്റ്റംബർ നവംബർ മാസങ്ങളിൽ വീണ്ടും മഞ്ഞുവീഴ്ച തുടങ്ങും.. ഇനി മഞ്ഞ് ആസ്വദിക്കാൻ വരുന്നവർക്ക് ഈ സമയം ആകും നല്ലത്..

MENU

Comments are closed.