സാരിയിൽ അതി സുന്ദരിയായി ലെന. സൗന്ദര്യം കൂടിയോ എന്ന് ആരാധകർ.

മലയാള സിനിമയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന നടിമാരിലൊരാളാണ് ലെന. 23 വർഷമായി മലയാള സിനിമാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താരം നടി എന്നതിലുപരി സിനിമയുടെ പുതിയ പടവുകൾ ഇപ്പോൾ കയറി കൊണ്ടിരിക്കുകയാണ്. പ്രായ ഭേദമെന്യേ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ ലെനയ്ക്ക് സാധിച്ചിട്ടുണ്ട്. വെറും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ അല്ല വേറിട്ട കഥാപാത്രങ്ങൾക്ക് എന്നും പ്രാധാന്യം ലഭിക്കുന്നു എന്നുള്ള കാര്യം ലെന ഓർമിപ്പിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം.

തന്റെ ജീവിതത്തിലെ സന്തോഷങ്ങളും പുതിയ ചുവടുവെപ്പുകളുമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ ചിത്രങ്ങളാണ്. ബ്രൗൺ കളർ സാരിയിൽ അതി സുന്ദരിയായി ആണ് താരം എത്തിയിരിക്കുന്നത്. അധികവും മോഡേൺ ലുക്കിൽ കാണുന്ന ലെനയെ പെട്ടെന്ന് സാരിയിൽ കണ്ടപ്പോൾ അമ്പരന്ന് ഇരിക്കുകയാണ് ആരാധക ലോകം. മികച്ച അഭിപ്രായമാണ് താരത്തിന് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഓണക്കാലം ആയതു കൊണ്ടാണ് ഇപ്പോൾ സാരി ലുക്കിൽ വന്നത് എന്നാണ് ആരാധകർ പറയുന്നത്. വിവിധ ചാനലുകളിലും മറ്റും ഷോകൾ ഉള്ളതു കൊണ്ട് തന്നെ എല്ലാ നടീ നടന്മാരും തങ്ങളുടെ സാരിയും മുണ്ടിലുമുള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നുണ്ട്. വരുംദിവസങ്ങളിൽ ലെനയുടെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.