
പപ്പടം മലയാളികൾക്ക് ഭക്ഷണത്തിൽ ഒഴിവാക്കാൻ കഴിയാത്ത അത് ഒന്നാണല്ലോ…. ഇന്ന് പപ്പടം കൊണ്ട് ഒരു വെറൈറ്റി പരീക്ഷിക്കാം, രുചികരമായ പപ്പടം തോരൻ ഉണ്ടാക്കാം…
ഇതിനായി ആവശ്യമുള്ള സാധനങ്ങൾ.. പപ്പടം വെളിച്ചെണ്ണ ചുവന്നുള്ളി 5 അല്ലി, വെളുത്തുള്ളി ആവശ്യത്തിന് (ചതച്ചത്), കുറച്ച് മഞ്ഞൾപൊടി, തേങ്ങ ചിരകിയതും ,രണ്ട് തണ്ട് കറിവേപ്പില, വളരെ

കുറച്ച് ഉപ്പ് എന്നിവ മതിയാകും.. ഇനി എങ്ങനെയാണ് പപ്പടം തോരൻ ഉണ്ടാക്കുന്നത് എന്ന് നോക്കാം .
ആദ്യം എടുത്തിരിക്കുന്ന പപ്പടം ആവശ്യമുള്ള ആകൃതിയിൽ മുറിച്ച് എടുക്കാം.. ഇത് ഒത്തിരി ചെറുതായി പോകാതെ ശ്രദ്ധിക്കണം കേട്ടൊ.. മുറിച്ചെടുത്ത പപ്പടം പാൻ ചൂടാക്കി എണ്ണയൊഴിച്ച് കുറച്ചു കുറച്ചായി വറുത്ത് കോരാം.. ഈ പാനിലേക്ക് ആവശ്യമെങ്കിൽ കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിക്കാം..

ഇനി കടുകു പൊട്ടിച്ച് വറ്റൽ മുളകും , ചുവന്നുള്ളിയും വെളുത്തുള്ളി ചതച്ചതും ഇട്ട് നന്നായി ഇളക്കി കൊടുക്കാം… ഉള്ളി മൂത്തു വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടുകൊടുക്കാം മഞ്ഞൾപൊടി ഇട്ടതിനുശേഷം തീ കുറച്ചു വെക്കണം. ഇനി എരുവിന് വേണ്ടി മുളകുപൊടിയോ ചതച്ച വറ്റൽ മുളകോ ചേർക്കാം, വറ്റൽ മുളക് ചേർക്കുന്നതായിരിക്കും കാണാനും ഭംഗി..
ആവശ്യമുള്ള കറിവേപ്പില ഇട്ട് കൊടുക്കാം

,..മുളകും കറിവേപ്പിലയും ചൂടായി വരുമ്പോൾ ചിരകി വെച്ച തേങ്ങ ചേർക്കാം,, തേങ്ങക്ക് ആവശ്യമായ ഉപ്പും ചേർക്കണം….തേങ്ങ ഒന്നു മൂത്ത് വന്നോട്ടെ…. ശേഷം നന്നായി ഇളക്കി കഴിഞ്ഞ് വറുത്തുകോരിയ പപ്പടം

ഇട്ടുകൊടുക്കാം… ഇനി പപ്പടം പൊടിയാതെ പതിയെ മിക്സ് ചെയ്യാം …ഇത് ചൂടോടെ വിളമ്പുന്നത് ആയിരിക്കും നല്ലത് ….അൽപ സമയം കഴിഞ്ഞു ഉപയോഗിക്കുന്നതിന് വായു കടക്കാത്ത പാത്രത്തിൽ അടച്ചു വെക്കാം..