ഫഹദ് ഫാസിലിന് ഇന്ന് പിറന്നാൾ!! ആശംസകൾ അറിയിച്ച് താരലോകം!!!

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകനായ ഫാസിലിനെ മകനാണ് ഫഹദ് ഫാസിൽ. 2002 ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമാഭിനയം രംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു ഫഹദ് ഫാസിൽ. എന്നാൽ ചിത്രം വൻ പരാജയമായിരുന്നു. ചിത്രത്തിലെ നായകനെ വിമർശിച്ച് നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ ഒരു ഒറ്റ ചിത്രത്തോടു കൂടി താരം സിനിമ അഭിനയത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

പിന്നീട് ഫഹദിനെ മലയാളി പ്രേക്ഷകർ കണ്ടില്ല മലയാളി പ്രേക്ഷകർ മറന്നുപോയി എന്നു തന്നെ വേണം പറയാൻ. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള കഫേ എന്ന ചിത്രത്തിലൂടെ ഫഹദ് വീണ്ടും രംഗപ്രവേശം നടത്തി. പിന്നീട് മമ്മൂട്ടിക്കൊപ്പം പ്രമാണി, ടൂർണ്ണമെന്റ്, കോക്ക് ടൈൽ എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തു എന്നാൽ താരത്തെ മലയാള സിനിമ ശ്രദ്ധിച്ചത് ചാപ്പാ കുരിശ് എന്ന വിനീത് ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിൽ കൂടിയാണ് ചിത്രത്തിന്റെ താരത്തിന് അഭിനയം കണ്ടു മലയാളി പ്രേക്ഷകർ ശരിക്കും ഞെട്ടി.

ഏഴുവർഷം മുൻപ് മലയാള സിനിമ പിന്തള്ളപ്പെട്ട ഒരു നായകൻ ഇത്രയും ശക്തമായി തിരിച്ചെത്തി എന്നത് മലയാളി പ്രേക്ഷകർക്ക് വിശ്വസിക്കാവുന്ന അതിനുമപ്പുറം ആയിരുന്നു. പിന്നീട് ഫഹദ് ഫാസിലിന്റെ കാലഘട്ടമായിരുന്നു. അതുവരെ മലയാള സിനിമ കണ്ടുമടുത്ത നായക സങ്കൽപങ്ങളിൽ നിന്നും വ്യത്യസ്തനായിരുന്നു ഫഹദ് ഫാസിൽ എന്ന നായകൻ. ഡയമണ്ട് നെക്ലേസ്. 22 ഫീമെയിൽ കോട്ടയം, അന്നയും റസൂൽ, ഫ്രൈഡേ, ആമേൻ എന്നീ ചിത്രങ്ങളിലെ താരത്തിന് അഭിനയം എക്കാലവും ചർച്ച ചെയ്യപ്പെട്ടു, തന്റെ തായ് അഭിനയ ശൈലി കൊണ്ട് മലയാളസിനിമയിൽ ഒരു സ്ഥാനം

നേടിയെടുക്കാൻ ഫാസിലിന് കഴിഞ്ഞു ഇന്ന് ഇപ്പോൾ ഏറ്റവും കൂടുതൽ മികച്ച സിനിമകൾ മലയാള സിനിമയ്ക്ക് നൽകിയ ഒരു യുവനടൻ ഉണ്ടെങ്കിൽ അത് ഫഹദ് ഫാസിൽ തന്നെയാണ്. മഹേഷിന്റെ പ്രതികാരം. ഒരു ഇന്ത്യൻ പ്രണയകഥ തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്, ബാംഗ്ലൂർ ഡേയ്സ്, വരത്തൻ, ട്രാൻസ്, ജോജി എന്നിങ്ങനെ നീളുന്നു താരത്തിന് ചിത്രങ്ങളുടെ നിര, 2014 മലയാളത്തിലെ സൂപ്പർഹിറ്റ് നായികയായ നസ്രിയ നസീമിനെ താര വിവാഹം കഴിച്ചിരുന്നു ഇന്നിപ്പോൾ താരത്തിനെ പിറന്നാളാണ് മലയാള സിനിമാ ലോകം ഒന്നടങ്കം ആണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നത് താരത്തിന് പിറന്നാൾ സർപ്രൈസുകൾ കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാധികയുടെ പേരിൽ വ്യാജ അക്കൗണ്ട്!! പ്ര തിയെ കയ്യോടെ പൊക്കി പോ ലീസ്!!
Next post രശ്മിക മന്ദാനയ്ക്ക് കർണാടകയിലേക്ക് പ്രവേശനം മുടക്കി ആരാധകർ.