


കഴിഞ്ഞ 18 വർഷത്തോളമായി ഹിന്ദി സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് വിദ്യാബാലൻ. തന്റെ അഭിനയ മികവ് കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച വേഷങ്ങളിലൂടെ ആരാധകരെ പ്രീതിപ്പെടുത്താനും താരത്തിന് കഴിഞ്ഞു. താരം കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയ നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ്. ഇത്തരത്തിലുള്ള ഒരുപാട് സിനിമകളിൽ വേഷം ഇടാൻ ഉള്ള ഭാഗ്യം താരത്തിന് ലഭിച്ചു. സോഷ്യൽ മീഡിയയിൽ


സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യൺ കൂടുതൽ ആരാധകർ ഉണ്ട്. പാ ഇഷ്കിയ ദം മറു ദം ഹമാരി മഹാഭാരത ടീം കഹാനി, തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകൾ ആണ്. തന്റെ അഭിനയ മികവുകൊണ്ടും തന്നെ ഉള്ള ഭാവപ്രകടനങ്ങൾ കൊണ്ടും ആണ് താരം വളരെ പ്രശസ്തി നേടിയത്. അഭിനയിച്ച വേഷങ്ങളെല്ലാം മികവുറ്റതാക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവാണ്. 2014 ഇന്ത്യൻ ഗവൺമെന്റിന്റെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ താരത്തെ തേടിയെത്തി 2011 ദി ഡേർട്ടി പിക്ചർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് വിദ്യ നേടിയെടുത്തു. അന്തരിച്ചു പോയ സിൽക്ക് സ്മിതയുടെ ജീവിത



കഥയായിരുന്നു ഡ്യൂട്ടി പിക്ചറിൽ. ചിത്രത്തിൽ സിൽക്ക് സ്മിതയുടെ വേഷത്തിലായിരുന്നു വിദ്യാബാലൻ എത്തിയിരുന്നത്. മിഷൻ മംഗൽ എന്ന് അക്ഷയ് കുമാർ ചിത്രത്തിൽ പ്രധാനവേഷത്തിൽ വിദ്യാബാലനും ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ക്വസ്റ്റ്യൻ ആൻഡ് ആൻസർ ടൈമിൽ വിദ്യയോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും താരം അതിനു നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വിദ്യ ഡേറ്റ് ചെയ്യാൻ കഴിയുമോ എന്നാണ് ആരാധകൻ ചോദിച്ചിരിക്കുന്നത്. ആരാധകനെ നിരാശനാകാതെ ആണ് താരം ഉത്തരം പറഞ്ഞിരിക്കുന്നത് തീർച്ചയായും കഴിയും എന്ന് തന്നെ പറഞ്ഞു അതെങ്ങനെയെന്നു ചിത്രത്തിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു ഒരു പാത്രത്തിൽ ദേവദാ ഈത്തപ്പഴം കഴിക്കുന്നു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന് ഈ മറുപടിയെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്