സ്വീറ്റി സ്വീറ്റി തേൻ മിഠായി എങ്ങനെ ഉണ്ടാക്കാം…

സ്കൂളിന്റെ അടുത്തുള്ള കടയിൽ നിന്ന് വാങ്ങി കഴിച്ച ഈ മിട്ടായിയുടെ മധുരം ഇന്നും പലരുടെയും നാവിൽ ഉണ്ടാവും. ഇത് എങ്ങനെ ഉണ്ടാക്കാം ചിന്തിച്ചിട്ട് ഉണ്ടെങ്കിലും മനസ്സിലായിട്ടുണ്ടാവില്ല.. ഇന്ന് അത് എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം …
ഇതിന് ആവശ്യമുള്ള സാധനങ്ങൾ അര കപ്പ ഇഡലി റൈസ്, ഒന്നര ടേബിൾസ്പൂൺ ഉഴുന്ന്, ഒന്നേകാൽ കപ്പ് പഞ്ചസാര, ബേക്കിംഗ് സോഡാ, ഫുഡ് കളർ ഒരു നുള്ള് ഉപ്പ് ..


ഇനി കാത്തിരുന്ന മിഠായി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം… ആദ്യം തന്നെ ഇഡ്ഡലി റൈസും ഉഴുന്നും വെള്ളത്തിൽ കുതിർത്തി എടുക്കാം ഇനി ഇത് ദോശമാന്റെ പാകത്തിൽ (ലൂസ്) അരച്ച് എടുക്കാം ഇതിൽ ചെറിയ ചെറിയ തരികൾ ഉള്ളതാണ് നല്ലത് ….ഇനി ഇതിലേക്ക് ഒരു നുള്ള് ഉപ്പ്

ചേർത്തു കൊടുക്കാം അല്പം ഫുഡ് കളർ ചേർക്കാം നമുക്ക് ആവശ്യമായ കളറിൽ ഉണ്ടാക്കാം… അധികം കളർ ചേർക്കുന്നതും നല്ലതല്ല കേട്ടോ..

ഇനി പഞ്ചസാരപ്പാനി ഉണ്ടാക്കണം.. ഇതിനായി ഒരു കപ്പ് പഞ്ചസാര ഒരു പാത്രത്തിൽ ഇട്ട് അര കപ്പ് വെള്ളവും ഒഴിച്ച് ചൂടാക്കാം.. പഞ്ചസാര നന്നായി ലയിച്ചു വരുമ്പോൾ ഇത് മാറ്റിവയ്ക്കാം പഞ്ചസാരപ്പാനി അധികം ചൂടാറുന്നതിനു മുമ്പ് നമ്മുടെ മിഠായികൾ എണ്ണയിൽ വറുത്ത് കോരേണ്ടതാണ്… വറുക്കാനുള്ള പാത്രത്തിൽ എണ്ണ അടുപ്പത്ത് വെയ്ക്കാം ..എണ്ണ ചൂടായി കഴിഞ്ഞ് വളരെ ചെറിയ അളവിൽ ഒരു സ്പൂണിൽ ഓ ചെറിയ തവിയിലോ മാവ് എണ്ണയിലേക്ക് ഒഴിക്കാം..

ഇത് ഒത്തിരി മൊറിഞ്ഞ് പോകേണ്ടതില്ല.. എണ്ണയിൽ പൊങ്ങി വരുന്ന അവസ്ഥയിൽ ഒന്ന് മറിച്ചിട്ട് കഴിഞ്ഞ് മിട്ടായികളെ പഞ്ചസാരപ്പാനിയിലേക്ക് മാറ്റാം.. മിഠായികൾ പഞ്ചസാരപ്പാനി കുടിച്ചുകഴിഞ്ഞ് മിഠായികലെ പഞ്ചസാരയിൽ പൊതിഞ്ഞ് എടുക്കാം… കുട്ടികാലത്തേക്കും ഓർമ്മകളിലേക്കും പോകാൻ ഈ മിഠായികൾ സഹായിക്കുന്നു…ഒന്ന് ട്രൈ ചെയ്യണേ…

MENU

Comments are closed.