ചോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമായിരുന്നു അനിഖ സുരേന്ദ്രൻ. ബാലതാരമായി അഭിനയിച്ചു തുടങ്ങിയത് കൊണ്ടാവണം താരം ഇപ്പോഴും ജന മനസുകളിൽ കുഞ്ഞ് കുട്ടിയാണ്. ജയറാമിനോടൊപ്പം കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആണ്‌ താരത്തിനെ എല്ലാരും ശ്രെദ്ധിച്ചു തുടങ്ങിയത്. ചിത്രത്തിൽ മമതയുടെ മകൾ ആയിട്ടാണ് താരം വേഷമിട്ടത്. ബാലതാരമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു. തമിഴിൽ അജിത്തിനൊപ്പം ചെയ്ത എന്നൈ അറിന്താൽ,

വിശ്വാസം എന്നീ ചിത്രങ്ങൾ ഏറെ പ്രേക്ഷക ശ്രെദ്ധ നേടി. നിരവധി ചിത്രങ്ങളിൽ നയൻതാരയുടെ ചെറുപ്പകാലം താരം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം ഇപ്പോൾ ഒരു നായികയോളം വളർന്നു. താരം ഇപ്പോൾ തെലുങ്കിൽ നായികയായി അരങ്ങേറുകയാണ്. അന്ന ബെൻ നായികയായ കപ്പേള എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ആണ്‌ അനിഖ നായിക ആകുന്നത്. നിരവധി അന്യ ഭാഷ ചിത്രങ്ങളിൽ ആണ്‌ താരം ഇപ്പോൾ

അഭിനയിക്കുന്നത്. ജയലളിതയുടെ ജീവിതകഥ ആസ്പദമാക്കി എ എൽ വിജയ് സംവിധാനം ചെയുന്ന തലൈവി ആണ്‌ താരത്തിന്റെ പുത്തൻ ചിത്രം. സിതാര എന്റർടൈൻമെന്റസിന്റെ ബാനറിൽ എസ് നാഗവംശി നിർമിക്കുന്ന ചിത്രം ശൗരി ചന്ദ്രശേഖർ ആണ്‌ സംവിധാനം ചെയുന്നത്.