
ഇതിന് ആവശ്യമുള്ള സാധനങ്ങൾ : പച്ചക്കപ്പ ഒരുകിലോ , സവാള ഒരു വലുത് , പിന്നെ ഒരു ചെറിയ കഷ്ണം ഇഞ്ചിയും അരക്കിലോ എല്ലോടു കൂടിയ ബീഫ് , ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒരു ടേബിൾസ്പൂൺ വീതം, മല്ലിപ്പൊടി അര ടേബിൾസ്പൂൺ, പിന്നെ അരമുറി തേങ്ങ ചിരകിയത്, ആവശ്യത്തിന് വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ചുവന്നുള്ളി പിന്നെ കുറച്ചു മീറ്റ് മസാലയും ഗരംമസാലയും ഇനി ആവശ്യത്തിന് വെളിച്ചെണ്ണയും എടുത്താൽ കുക്കിംഗ് തുടങ്ങാം …

ചെറിയ കഷണങ്ങളാക്കി വച്ചിരിക്കുന്ന ഇറച്ചിയിലേക്ക് ചെറുതായി അരിഞ്ഞുവെച്ച സവാളയും നിളത്തിൽ കീറിയ പച്ചമുളകും ആവശ്യത്തിനു മഞ്ഞൾപൊടി , ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ ഗരം മസാല, അര ടേബിൾ സ്പൂണ് വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർക്കാം ഇനി കുറച്ച് ഉപ്പും ഇട്ട് ബീഫ് മാറ്റിവയ്ക്കാം… ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞ് ഈ ഇറച്ചിയിലേക്ക് അര ലിറ്റർ വെള്ളമൊഴിച്ച് വേവിച്ചെടുക്കാം.. ഇറച്ചി അവിടെ ഇരുന്നു വെന്തു

കൊള്ളട്ടെ…
ഈ സമയം കൊണ്ട് ചെറുകഷണങ്ങളാക്കി മുറിച്ച കപ്പ ഒരു പാത്രത്തിൽ വേവ്വിക്കാൻ വയ്ക്കാം ..കപ്പ മുങ്ങി കിടക്കുന്ന രീതിയിൽ വെള്ളമൊഴിക്കാം ..ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർക്കണം.. കപ്പ ഉടഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണേ..
ഇനി ചിരകി വച്ചിരിക്കുന്ന തേങ്ങാ മറ്റൊരു പാനിൽ വറുത്തെടുക്കാം ഇതിലേക്ക്

ചുവന്നുള്ളിയും കറിവേപ്പിലയും ഇട്ടു കൊടുക്കാം തേങ്ങ ബ്രൗൺ കളർ ആയി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂണ് മീറ്റ് മസാലയും ഗരംമസാലയും ഒരു ടേബിൾ സ്പൂണ് വീതം ചേർക്കാം ശേഷം കുറച്ച് മല്ലിപ്പൊടിയും ചേർത്ത് അതിന്റെ പച്ചമണം മാറുമ്പോൾ ഇളക്കി വാങ്ങാം ഇത് പതിയെ ഒന്ന് ക്രഷ് ചെയ്ത് എടുക്കാം…

ഇറച്ചി വെന്തു വരുമ്പോൾ ഇതിലേക്ക് വേവിച്ച കപ്പയും ,,തേങ്ങാ ക്രഷ് ചെയ്‌തെതും ചേർത്ത് കൊടുക്കാം..നന്നായി ചൂട് ആയി വന്നതിന് ശേഷം ഇളക്കി വാങ്ങാം..