ഉള്ളിത്തീയൽ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ
ആദ്യം ചെറിയ ഉള്ളി വൃത്തിയാക്കിയെടുക്കുക,എന്നിട്ട് നീളത്തിൽ അറിഞ്ഞ് വെക്കാം ഏകദേശം ഒരു കപ്പ് വേണ്ടിവരും… ഉള്ളിയുടെ അത്രതന്നെ തേങ്ങയും ചിരകി എടുക്കാം അതായത് ഒരു കപ്പ്.. ഇനി മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും വേണം.. ഉലുവ ആവശ്യത്തിന്.. ഇനി ഒരു ചെറിയ

നാരങ്ങയുടെ വലുപ്പത്തിൽ വാളംപുളി എടുക്കാം അത് വെള്ളത്തിൽ കുതിർത്ത് എടുക്കണം.. ഇനി ആവശ്യമായ വെളിച്ചെണ്ണയും ഉപ്പും കറിവേപ്പിലയും എടുക്കാം…
തീയൽ ഉണ്ടാക്കാൻ ആദ്യം

ചിരകിയെടുത്ത തേങ്ങ ഒരു പാത്രത്തിൽ വറുത്തെടുക്കാം.. നല്ല ബ്രൗൺ കളർ ആയി വരും അതാണ് ഇതിന്റെ പരുവം.. ഇനി ഇതിലേക്ക് ഒരു ടിസ് സ്പൂൺ മുളകുപൊടി ചേർക്കാം.. മുളകുപൊടിയുടെ പച്ചമണം മാറ്റിക്കോട്ടെ.. ഇനി മറ്റൊരു പാത്രത്തിൽ എണ്ണയൊഴിച്ച് ഉള്ളി നന്നായി മൊരിയിപ്പിച്ച് എടുക്കാം ..കരിയാതെ നോക്കുമല്ലോ… ഇതിനൊപ്പം കറിവേപ്പിലയും ചേർക്കാം .. വറുത്ത തേങ്ങ നന്നായി അരച്ചെടുക്കണം.. വാളം പുളി പിഴിഞ്ഞ് അതിലേക്ക്

ആവശ്യത്തിനു ഉപ്പും ചേർത്ത് മോരിഞ്ഞ ഉള്ളിലേക്ക് ചേർക്കാം.. ഇത് നന്നായി ഇളക്കി എടുക്കാം.. മറ്റൊരു പാനിൽഎണ്ണ ചൂടാക്കാം.
. ഇതിലേക്ക് കടുകും ഉലുവയും ചേർക്കാം.. കറിവേപ്പില ആവശ്യമെങ്കിൽ ചേർത്ത് തീയലിലേക്ക് ചേർക്കാം…രുചികരമായ ഉള്ളി തീയൽ തയ്യാർ ആണ്..ചോറിന്റെ കൂടെ ഉഗ്രൻ കോമ്പിനേഷൻ ആണ്…ഉണ്ടാക്കി നോക്കണേ..