വെജിറ്റേറിയൻ സദ്യകളിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നായ അവിയൽ എല്ലാവരും കഴിച്ചിട്ടുണ്ടാവും…എന്നാൽ വെണ്ടയ്ക്ക അവിയൽ കഴിച്ചിട്ടുണ്ടോ…

പച്ചക്കറിയായി വെണ്ടയ്ക്ക മാത്രം മതി അടിപൊളി വെണ്ടയ്ക്കാ അവിയൽ റെഡിയാക്കാൻ.. അപ്പോ വെണ്ടയ്ക്ക വേണം എന്ന് മനസ്സിലായല്ലോ അല്ലേ
..ഇനി എന്തൊക്കെ വേണം എന്ന് നോക്കാം..ആവിശ്യത്തിന് വെളിച്ചെണ്ണ ,,ചുവന്നുള്ളി 15 മുതൽ 17 വരെ, പിന്നെ പച്ചമുളക് എരുവിന് അനുസരിച്ച് രണ്ടോ മൂന്നോ,, പുളിക്ക് വേണ്ടി മാങ്ങ, അരപ്പിന് – തേങ്ങ, ജീരകം, കറിവേപ്പില, പിന്നെ നമ്മുടെ പൊടികൾ ആയ മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവയും എടുക്കാം…


പത്തോ പതിനഞ്ചോ വെണ്ടക്ക എടുത്ത് നീളത്തിൽ അരിഞ്ഞെടുക്കുക്കാം.. എടുത്തുവച്ച മാങ്ങയും അരിഞ്ഞ് എടുക്കാം… ചുവന്നുള്ളി ചതച്ച് വെക്കാം ,, അവിയലിന് രുചി കൂട്ടുന്നത് ചുവന്നുള്ളിയുടെ സാന്നിധ്യം ആണ് അതുകൊണ്ട് അതിന്റെ

എണ്ണം കുറയാതെ നോക്കണേ.. ഇനി നമ്മുടെ തേങ്ങ ചതച്ച് എടുക്കാം അതിനുവേണ്ടി എടുത്തു വച്ചിരിക്കുന്ന തേങ്ങ, കാൽടീസ്പൂൺ ജീരകം കറിവേപ്പില ഇവയെല്ലാം ഇട്ട് വെള്ളം ചേർക്കാതെ പതിയെ ചതച്ച് എടുക്കാം. ഇനി പാത്രം ചൂടാക്കി എണ്ണയൊഴിച്ച് ഇതിലേക്ക് അരിഞ്ഞ് വെച്ച വെണ്ടക്കയും മാങ്ങയും ചതച്ച് വെച്ച ചുവന്നുള്ളിയും ചേർത്ത് ഇളക്കി കൊടുക്കാം .. ഈ സമയത്ത് ഉപ്പ് ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.. കാരണം ഉപ്പു ചേർത്താൽ നമ്മുടെ വെണ്ടയ്ക്ക പെട്ടെന്ന് കുഴഞ്ഞു പോകും.. മൂടി വെക്കാതെ തുറന്നു വെച്ച് തന്നെ ഇവയെ വേവിച്ചെടുക്കുക… ഇനി ചതച്ച് വെച്ച തേങ്ങ ഇട്ടുകൊടുക്കാം.. വളരെ ചെറിയ അളവിൽ വെള്ളം ചേർത്ത് ജാർ കഴുകി കഴിക്കാം… ആവശ്യമായ ഉപ്പുചേർത്ത് കൊടുക്കാം…

ഇനി ഇവയൊന്ന് നന്നായി വെന്ത് വരട്ടെ.. ഇതിനായി കുറച്ചുനേരം മൂടിവയ്ക്കാം… ഇപ്പോൾ നമ്മുടെ വെണ്ടയ്ക്ക അവിയൽ റെഡിയായിക്കഴിഞ്ഞു… മൂടി തുറന്ന് ഉപ്പ് പാകമാണോ എന്ന് നോക്കാം.. അവസാനമായി കുറച്ചു പച്ച വെളിച്ചെണ്ണ തൂകി കൊടുക്കാം.. കുറച്ചു കറിവേപ്പില കൂടി ഇട്ടു കൊടുത്താൽ സംഗതി ഉഷാറായി.. രുചികരമായ വെണ്ടയ്ക്ക അവിയലിന് ഒപ്പം വേറെ കറി ഒന്നും വേണ്ട..

MENU

Comments are closed.