ഷാപ്പിലെ മീൻ കറി വീട്ടിൽ ട്രൈ ചെയ്യൂ….

ഇത് ഉണ്ടാക്കാൻ നമുക്ക് അരക്കിലോ നെയ്മീൻ കഴുകി വൃത്തിയാക്കി എടുക്കാം.. രണ്ടു വലിയ കഷണം കുടംപുളി (വെള്ളത്തിൽ കുതുർത്തി വെക്കണം), ഒരു വലിയ കഷണം ഇഞ്ചി, നാലു വലിയ കഷ്ണം വെളുത്തുള്ളി, കുറച്ച് കറിവേപ്പിലയും പച്ചമുളകും ആവശ്യത്തിന് ഉപ്പും, കുറച്ച് കടുക്, ഉലുവ, ചൂട് വെള്ളവും പിന്നെ നമ്മടെ പൊടി ഐറ്റംസ് ആയ മുളകുപൊടി മഞ്ഞൾപ്പൊടി ഉലുവപ്പൊടി,

പിന്നെ രണ്ട് ഉണക്കമുളകും രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഉണ്ടെങ്കിൽ പണി ആരംഭിക്കാം..
ഇനി ഒട്ടും താമസിക്കേണ്ട മീൻ കറി വയ്ക്കാൻ ഉള്ള പാത്രം എടുത്ത് അടുപ്പത്തേക്ക് വയ്ക്കാം, എടുത്തു വച്ചിരിക്കുന്ന എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക,, കടുകിന്റെ കൂടെ തന്നെ ഉലുവയും ഉണക്കമുളകും കറിവേപ്പിലയും ഇട്ടു കൊടുത്തോളൂ. എടുത്തു വച്ചിരിക്കുന്ന ഇഞ്ചി നീളത്തിലരിഞ്ഞതും വെളുത്തുള്ളിയും ഇട്ട് ചെറുതീയിൽ വഴറ്റി എടുക്കാം..

ഇനി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഇടാം,, ഇത് ഷാപ്പിലേ കറി ആണെന്ന് നേരത്തെതന്നെ പറഞ്ഞില്ലേ.. അപ്പോൾ മുളകുപൊടി കുറച്ച് അധികം ഇട്ടോളൂ.. ഇവര് കുറച്ചുനേരം എണ്ണയിൽ കിടന്നു ചൂട് കൊള്ളട്ടെ അല്ലേ.. മുളകുപൊടിയുടെ പച്ച മണം മാറിക്കഴിഞ്ഞു ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം ഇപ്പോഴാണ് വെള്ളത്തിൽ കുതിർത്ത് വെച്ച കുടംപുളി ഇട്ടു കൊടുക്കേണ്ടത്… കുടംപുളി ഇട്ട് ഒരു തിള വരുമ്പോഴേക്കും ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാം… ഇനിയിപ്പോ എന്താ… നമ്മുടെ മീൻ ചേർക്കാം, മീൻ ഒന്ന് വെന്തു വരട്ടെ.. 20 മിനിറ്റ് മതി കേട്ടോ..

ഇപ്പോ നമ്മുടെ മീൻകറി ഒക്കെ കുറുകി അടിപൊളി ആയിട്ടുണ്ടാവും.. അടുപ്പത്ത് നിന്ന് വാങ്ങി വയ്ക്കാം… ചൂടാറിയശേഷം അല്ലെങ്കിൽ ഒരു ദിവസം കഴിഞ്ഞോ ഉപയോഗിക്കാം..

MENU

Comments are closed.