ഇതിന് ആവശ്യമുള്ള സാധനങ്ങൾ :
വറുത്തുപൊടിച്ച പച്ചരി ഒരു കപ്പ്, തേങ്ങാപ്പാൽ അഞ്ച് കപ്പ്, ഏലക്കാ പൊടി ഒരു ടേബിൾ സ്പൂൺ, ഏകദേശം അരക്കിലോയോളം കറുത്ത ശർക്കര, ഇനി ആവശ്യത്തിനുള്ള അണ്ടിപ്പരിപ്പും നാല് ടീസ്പൂൺ നെയ്യും എടുത്താൽ നമുക്ക് ഹൽവ ഉണ്ടാക്കാൻ തുടങ്ങാം.


ആദ്യം തന്നെ നമ്മൾ എടുത്ത ശർക്കര പാനി ആക്കി എടുക്കാം, ഇതിനായി ഒരു പാത്രത്തിൽ ശർക്കര അടുപ്പത്തുവെച്ച് അൽപം വെള്ളം ചേർത്ത് കുറുകി എടുക്കാം, ഇത് വൃത്തിയുള്ള തുണി കൊണ്ടോ അരിപ്പ കൊണ്ടോ അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.. അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്ത് എടുത്തുവയ്ക്കുക..


ഇനി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെക്കാം അതിലേക്ക് അരി പൊടിയും തേങ്ങാപ്പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.. ഇതിനുശേഷം

അരിച്ചുവെച്ച ശർക്കരപ്പാനി ഒഴിക്കാം. കൈ എടുക്കാതെ ചെറുതീയിൽ ഇളക്കിക്കൊണ്ടിരിക്കണം ഇല്ലെങ്കിൽ ഒരുപക്ഷേ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്.. ഇവ നന്നായി ഒന്ന് കുറുകിവരുമ്പോൾ ഏലയ്ക്കാപൊടി ഇട്ടുകൊടുക്കാം.. പിന്നീട് വറുത്തുവെച്ച അണ്ടിപ്പരിപ്പും ചേർക്കാം..

ഇടവിട്ട് ഇടവിട്ട് നെയ്യ് ഒഴിച്ച് ഒഴുക്കുന്നത് മൃദുത്വം നിലനിർത്താനും സ്വാദ് കൂട്ടാനും സഹായിക്കുന്നു.. ഇനി ഇത് വാങ്ങി വയ്ക്കാം.. ഈ മിശ്രിതം നന്നായി കുറുകി പാത്രത്തിൽനിന്ന് വിട്ട് വരുന്ന പാകമാണ് വാങ്ങാൻ ഉത്തമം .. ഇനി ഇത് ചൂടോടുകൂടി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.. ഒട്ടും ക്ഷമ ഇല്ലാത്തവർ ആണെങ്കിൽ നാലഞ്ചു മണിക്കൂറിനുശേഷം കഴിക്കാവുന്നതാണ്.. അല്ലാത്തപക്ഷം ഒരു ദിവസമെങ്കിലും വെയിറ്റ് ചെയ്യുന്നത് നല്ലതായിരിക്കും..