എളുപ്പത്തിൽ ഫിഷ് ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ഇതിന് ആവശ്യമുള്ള സാധനങ്ങൾ
ബിരിയാണി അരി ഒരു കപ്പ്,ചെറിയ കഷ്ണം ഇഞ്ചി,അര കപ്പ് തേങ്ങ, ബിരിയാണി ഉണ്ടാക്കുന്നതിനായിട്ടുള്ള മീൻ ( നെയ്മീൻ പോലുള്ള ദശയുള്ള മീൻ എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത് ) കശുവണ്ടി ആവശ്യത്തിന്, ഏലക്കായ ഉണങ്ങിയതും പച്ചയും, ഒരു കാൽകപ്പ് നെയ്യ് , വെളുത്തുള്ളി, മൂന്ന് നാല് പച്ചമുളക്, മഞ്ഞൾപൊടി, ഗരംമസാലപ്പൊടി പിന്നെ ആവശ്യത്തിന് ഉപ്പും ഉണ്ടെങ്കിൽ നമുക്ക് പരിപാടിയിലേക്ക് കടക്കാം…

ആദ്യം തന്നെ നമ്മൾ അരി വേവിക്കാൻ വെക്കണം. അരി ഒട്ടിപിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അരി വാങ്ങുന്നതിന് മുൻപ് കുറച്ച് ചെറുനാരങ്ങാനീര് ഒഴിക്കുന്നത് ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കും.
ഇനി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് നെയ്യ് ഒഴിച്ചതിനു ശേഷം കശുവണ്ടി, ഏലയ്ക്ക, പച്ചമുളക്,ഇഞ്ചി,

വെളുത്തുള്ളി കറുവപ്പട്ട തുടങ്ങിയവ ചേർത്ത് നന്നായി ഇളക്കണം. ഇവയിൽനിന്ന് നല്ല മണം വന്നു തുടങ്ങുമ്പോൾ നമുക്ക് മീൻ ചേർത്ത് കൊടുക്കാക്കാം. ഈ നെയ്യിൽ കിടന്നു മീൻ നന്നായി മൊരിഞ്ഞു വന്നോട്ടെ.. രണ്ട് സൈഡും തിരിച്ചും മറിച്ചും ഇട്ടു നന്നായി മോരിച്ചെടുക്കാം.


ഇതിലേക്ക് ചിരകി വെച്ച തേങ്ങ ഇട്ടുകൊടുക്കാം ഒന്ന് ചൂടായതിനു ശേഷം വേവിച്ചുവെച്ച അരി
അതിനുമുകളിലായി ഇടാം ഇനി പതിയെ ഇളക്കി കൊടുക്കണം. മീൻ പൊടിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഇനി കുറച്ച് ഗരംമസാലപ്പൊടി

കൂടെ വിതറി മൂടി വെച്ച് കുറച്ചു നേരം കൂടി വേവിക്കാം. ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞ് ഇതിനു മുകളിൽ കുറച്ചു മല്ലിയിലയും ഏലക്കാപ്പൊടിയും വിതറി നമുക്ക് സെർവ് ചെയ്യാം

MENU

Comments are closed.