ഇനി സ്വീറ്റ്സ് വാങ്ങാൻ കടയിൽ പോകേണ്ട… വീട്ടിൽ തന്നെ എളുപ്പത്തിൽ റവ ലഡ്ഡു ഉണ്ടാക്കാം..

ഇതിനായി റവ ഒരു കപ്പ് എടുക്കാം.. ഇതിന്റെ കൂടെ കുറച്ച് ഏലക്കാപ്പൊടി കശുവണ്ടി ഉണക്കമുന്തിരി എന്നിവ എടുക്കാം..കാൽ ടിസ്പൂണ് നെയ്യ് , അര കപ്പ്

അല്ലെങ്കിൽ മുക്കാൽ കപ്പ് പഞ്ചസാരയും എടുക്കണം. ഇനി കുറച്ച് തേങ്ങയും വേണം..
ആദ്യം തന്നെ പത്രം ചൂട് ആക്കാൻ അടുപ്പത്ത് വെക്കാം..നന്നായി ചൂട് ആക്കി നെയ്യ് ഒഴിക്കാം..ഇതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ഇട്ട് വറുത്ത് എടുക്കാം..ഇത് അവിശാനുസരണം എടുക്കാം, കുട്ടികൾക്ക്

കൊടുക്കാൻ ഉണ്ടാക്കുബോൾ അധികം കശുവണ്ടി ചേർക്കാം..ഇതേ നെയ്യിലേക്ക് റവ ഇടാം.. നന്നായി ഇളക്കി കൊണ്ട് ഇരിക്കാം , നെയ്യ് നന്നായി റവയിൽ പിടിക്കണം, ആദ്യം റവ നെയ്യിൽ കുഴമ്പ് പോലെ ആണ് കാണുന്നത്..പിന്നിട് റവ വികസിക്കും..ഇതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന തേങ്ങാ ഇട്ട് കൊടുത്ത് ഇളക്കി യോജിപിക്കാം..കശുവണ്ടിയും

മുന്തിരിയും ഈ സമയം ചേർക്കാം.. ഇനി അവിശാനുസരണം പഞ്ചസാര എടുത്ത് പാനിൽ ഇട്ട് കാൽ കപ്പ് വെള്ളവും ചേർത്ത് പാനി ആകാം..ഈ പാനി റവ – തേങ്ങാ മിശ്രിതത്തിലേക്ക് ഒഴിക്കുക..വീണ്ടും ഇളക്കി കൊടുക്കാം.. ഇപ്പോൾ ഒഴിച്ച പഞ്ചസാര പാനി അല്പ നേരം കഴിഞ്ഞ് വറ്റി

പോകുന്നതാണ്..ഈ സമയം ഇതിലേക്ക് പാലോ വെള്ളമോ ചേർത്ത് കൊടുക്കാം.. ലഡ്ഡുവിന്റെ നനവ് നിലനിർത്താൻ ആണ് ഇങ്ങനെ ചെയ്യുന്നത്..പാൽ ഒഴിച്ചാൽ അധിക നാൾ കേടുകൂടാതെ ഇരിക്കില്ല എന്ന കാര്യം ഓർമിക്കണേ…ചെറു ചൂടോടെ ഈ മിശ്രിതം ഉരുട്ടി എടുക്കാവുന്നതാണ്..

MENU

Comments are closed.