അധികം ബുദ്ധിമുട്ടാതെ ചോറിന്റെ കൂടെ ചക്കക്കുരു ചമ്മന്തി ഉണ്ടാക്കാം..

പലപ്പോഴും വളരെ അധികം ഗുണങ്ങൾ ഉള്ള ചക്കക്കുരു നമ്മൾ ഒഴിവാക്കുന്നത് അത് നന്നാക്കി എടുക്കാൻ ഉള്ള മടി കൊണ്ട് ആണല്ലോ..എന്നാൽ ചമ്മന്തി ഉണ്ടാക്കാൻ അത്രേം ബുദ്ധിമുട്ട് ഇല്ല കേട്ടോ…
ആവശ്യമായ ചക്കക്കുരു, മുളക്, ആറോ ഏഴോ അല്ലി ചുവന്നുള്ളി ,അര മുറി തേങ്ങാ, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി പിന്നെ എട്ടോ പത്തോ കുരുമുളക് കൂടി എടുത്താൽ എളുപ്പത്തിൽ നമ്മുക്ക് ചക്കകുരുവിനെ ചമ്മന്തി പരുവമാക്കാം..


ആദ്യം എടുത്ത ചക്കകുരുവിനെ ഒന്ന് വറുത്ത് എടുക്കാം..ഇതിനായി ചക്കക്കുരു പാത്രത്തിൽ ഇട്ട് ചെറുതീയിൽ വറുത്തോളു…ചക്കക്കുരുവിന്റെ തോല് വിട്ട് വരുന്ന പാകത്തിൽ വറുക്കൽ നിർത്താം..ഉള്ള് വെന്തോ എന്നും നോക്കണം…
വറുക്കൽ തീർന്നില്ല കേട്ടോ.. തേങ്ങയും ചുവന്നുള്ളിയും മുളകും ഇഞ്ചി വെളുത്തുള്ളി കുരുമുളക് ഇവ എല്ലാം കൂടെ ഒന്ന് വറുത്ത് എടുക്കാം..തേങ്ങയുടെ പാകം നമ്മുക്ക് അറിയാമല്ലോ…ആ ബ്രൗൻ കളർ ഇല്ലേ…അത് തന്നെ;; ഈ പാകത്തിൽ

വാങ്ങി വെക്കാം..ഇനി ഒട്ടും അമാന്തിക്കണ്ട വറുത്ത ചക്കക്കുരുവിന്റെ തോല് പൊളിച്ച് മാറ്റാം.. മിക്സിലേക്ക് ഇട്ട് പൊടിച്ച് എടുക്കാം..ബാക്കി എല്ലാം കൂടെ നേരെ ചക്കക്കുരു പൊടിച്ചതിലേക്ക് ഇട്ടൊള്ളു…ഇത് കൂടെ ചതച്ച് എടുത്താൽ

കിടിലൻ ചക്കക്കുരു ചമ്മന്തി റെഡി …ചക്കക്കുരു നന്നാക്കി കയ്യും വൃത്തികേട് ആക്കണ്ട.. സമയവും കളയണ്ട..

MENU

Comments are closed.