സോഫ്റ്റ് ആയ സിംപിൾ നെയ്യപ്പം തയ്യാറാക്കാം

ഈ സിംപിൾ നെയ്യപ്പം ഉണ്ടാക്കാൻ അര കപ്പ് അരിപ്പൊടി എടുക്കാം രണ്ടര ടേബിൾ സ്പൂണ് മൈദയും കുറച്ച് റവയും എടുക്കാം..മധുരത്തിന് വേണ്ട ശർക്കര 250 ഗ്രാം മതിയാവും..ഒരു അല്ലി ഏലക്ക എടുക്കാം..ഒരു ചെറിയ തേങ്ങാമുറി ചെറിയ കൊത്തുകൾ ആക്കിയത്..കുറച്ച് എള്ളും, കാൽ ടിസ്പൂണ് ബേക്കിംഗ് സോഡയും എടുത്തൊള്ളൂ….


ആദ്യം തന്നെ എടുത്ത് വച്ച അരിപ്പൊടി മൈദ ആവശ്യമായ ഉപ്പ്‌ ഇവയെല്ലാം ചേർത്തിളക്കാം..ഇനി ശർക്കര പാനി ഉണ്ടാക്കാൻ ശർക്കര എടുത്ത് വെള്ളത്തിന്റെ കൂടെ പാനിൽ അടുപ്പത്ത് വെക്കാം..ഇത് പാനി ആയി കഴിഞ്ഞ് വൃത്തിയുള്ള തുണിയിൽ അരിച്ചെടുത്ത് മറ്റൊരു പാത്രത്തിൽ വെക്കാം..ആദ്യം മിക്സ് ചെയ്ത അരിപ്പൊടിയും

മൈദയും മിക്‌സിയുടെ ജാറിൽ ഇടാം… ഇതിന്റെ കൂടെ ശർക്കരപാനിയും ഒരു ഏലക്കയും ചേർത്ത് മാവ് ആക്കി എടുക്കാം..ഒരു പാൻ അടുപ്പിൽ വെച്ച് ചൂട് ആക്കി നെയ്യൊഴിച്ച് തേങ്ങാക്കൊത്ത് വറുത്തെടുക്കാം.,കൂടെ ഒരു ടിസ്പൂണ് എള്ളും ചേർത്ത് മൂപ്പിച്ച് വാങ്ങാം..ഇത് മാവിന്റെ കൂടെ ചേർക്കാം..അല്പം റവയും കാൽ ടിസ്പൂണ് ബേക്കിംഗ് സോഡയും ഇടാം,എന്നിട്ട് നന്നായി ഇളക്കി ചേർക്കാം . റവ വറുത്തതോ

വറുക്കാത്തത്തോ ഉപയോഗിക്കാം..വെള്ളം ആവശ്യമെങ്കിൽ ചെറുചൂട് വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്..ഇനി എണ്ണ ചൂട് ആക്കി വളരെ കുറച്ചു മാവ് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം..പതിയെ ഒരു സ്പൂണ് കൊണ്ടോ ചെറിയ തവി കൊണ്ടോ എണ്ണ

നെയ്യപ്പത്തിന്റെ മുകളിലേക്ക് കോരി ഒഴിച്ച് ഇത് മൂപ്പിച്ച എടുക്കാം..പാകം ആകുമ്പോൾ എണ്ണയിൽ നിന്ന് എടുക്കാം.. മുഴുവൻ മാവും ഇതേ പോലെ ചെയ്ത് എടുക്കാം

MENU

Comments are closed.