മുട്ട ബിരിയാണി ഉണ്ടാക്കാൻ നാല് കപ്പ് ബിരിയാണി അരി കഴുകി കുതുർത്തിയത് എടുക്കാം..ആവശ്യമുള്ള മുട്ട പുഴുങ്ങി എടുക്കണം….അഞ്ച്‌ സവാള, ഒരു കാരറ്റ്,ചെറിയ കഷ്ണം ഇഞ്ചി, തക്കാളി രണ്ട് എണ്ണം ഒരു പകുതി ക്യാപ്സിക്കം എന്നിവ അറിഞ്ഞു എടുക്കാം….മുക്കാൽ ലി. പാൽ വേണം…പതിനഞ്ച് കശുവണ്ടി അത്ര തന്നെ ഉണക്കമുന്തിരി.. പിന്നീട് മല്ലിപ്പൊടി,മുളക്പൊടി, മഞ്ഞൾപൊടി, ഗരം മസാല.. പിന്നെ വേണ്ടത് നമ്മുടെ കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, കുരുമുളക്

എന്നിവയാണ്..ഇനി കുറച്ചു കറിവേപ്പില, പൊതിനയില, മലിയില എന്നീ ഇലകളും.. ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും.. കുറച്ച് ചൂട് വെള്ളവും എടുത്ത് പണിയിലേക്ക് കടന്നാലോ..
പാത്രത്തിൽ രണ്ട്‌ ടേബിൾസ്പൂൺ നെയ്യ് ഒഴിക്കാം..ഇതിലേക്ക്‌ ഗ്രാമ്പു ഏലയ്ക്ക കറുവപ്പട്ട കുരുമുളക് എന്നിവ ചേർക്കാം.ഇനി ഇതിലേക്ക്‌ അരി വേകാൻ ആവശ്യമായ വെള്ളം ഒഴിക്കാം,കൂടെ ഉപ്പും ചേർക്കണേ…വെള്ളം തിളച്ച്

വരുമ്പോൾ അരിയിടാം.. അരി ഇട്ട് കഴിഞ്ഞ് ഒന്ന് കൂടെ തിളച്ചു വരുമ്പോൾ പാത്രം നന്നായി മൂടി അരിവേകാൻ ആയി വാങ്ങി വെക്കാം,ബിരിയാണി അരി വേകാൻ അധിക സമയം വേണ്ടല്ലോ…ഇപ്പോൾ ഉള്ള ചൂട് കൊണ്ട് അരി വെന്ത് കൊള്ളും…
മറ്റൊരു പാനിൽ നെയ്യ് ഒഴിക്കാം ,കശുവണ്ടിയും മുന്തിരിയും വറുത്ത് കോരാം.. ഈ പാനിലേക് ഇനി സവാള ഇട്ട് വറുത്ത് എടുക്കാം..എടുക്കുന്നത്തിന് മുന്നേ അൽപ്പം പഞ്ചസാര ഇട്ട് കൊടുക്കാം..ഇനി മുട്ട മസാല ഉണ്ടാക്കാനായി അരിഞ്ഞു വച്ച പച്ചക്കറികൾ വഴറ്റി എടുക്കാൻ മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് കൊടുക്കാം..ഇഞ്ചി

വെളുത്തുള്ളി ക്യാരറ്റ് സവാള എന്നിവ ഉപ്പും ചേർത്ത് വഴറ്റുക, സവാള ഗോൾഡൻ കളർ ആകുമ്പോൾ മഞ്ഞൾപൊടി,മുളക്പൊടി,ഗരം മസാല ,മല്ലിപ്പൊടി എന്നിവ തീ കുറച്ച് വെച്ച് ചേർത്ത്‌ കൊടുക്കാം.. പൊടിക്കളുടെ പച്ചമണം മാറിയത്തിന് ശേഷം ക്യാപ്സിക്കവും തക്കാളിയും ചേർത്ത് ഇളക്കി പാൽ ഒഴിച്ച് കൊടുക്കാം ..ഇത് തിളക്കുമ്പോൾ പുഴുങ്ങിയ മുട്ട ചേർത്ത് ഇളക്കാം
ഇനി മുട്ട മസാല പകുതി

മറ്റൊരു പാത്രത്തിലേക്ക് മാറ്റാം തുടർന്ന് ചോറും മസാലയും ഒന്നിടവിട്ട ലെയർ ആയി അടുക്കി വെക്കാം.. ഇതിന്റെ ഇടക്ക് വറുത്ത സവാള ഇടാം.. മുകളിൽ കശുവണ്ടിയും മുന്തിരിയും വിതറാം.. കുറച്ച് മല്ലിയില പുതിനയില യും ചേർത്ത് അഞ്ച് മിനിറ്റ് മൂടി വെച്ച് ചൂട് ആക്കാം.. വാങ്ങി വെച്ച് ചൂടോടെ സെർവ് ചെയ്യാം..