ടേസ്റ്റിയും ഈസിയും ആയ ചിക്കൻ കുറുമ ഉണ്ടാക്കിയാല്ലോ

ഒരു കിലോ കോഴി ഉപയോഗിച്ചാണ് ഇന്നത്തെ കുറുമാ ഉണ്ടാക്കുന്നത്. ഇനി നാല് സവാളയും ചെറിയ കഷ്ണം ഇഞ്ചിയും കുറച്ച് വെളുത്തുള്ളിയും വൃത്തിയാക്കി എടുക്കാം.ഇത് ഒന്നിച്ചോ അല്ലാതെയോ പേസ്റ്റ് ആക്കി എടുക്കാം.പച്ചമുളക് പേസ്റ്റും വേണേ..മൂന്നോ നാലോ ചെറിയഉള്ളി ചതച്ച് എടുക്കണം. കുറുമുളക്പൊടി രണ്ട് സ്പൂണ്, കുറച്ച് ഗരം മസാല ,ഒരു നുള്ള് മഞ്ഞൾ പൊടി, ലേശം തൈരും ഡാൽഡയും പിന്നെ ആവശ്യത്തിന് വെളിച്ചെണ്ണയും വേണം…മൂന്ന് വലിയ ഉരുളക്കിഴങ്ങ്

വേവിച്ചെടുക്കണം..ഒരു തക്കാളി അരിഞ്ഞത്… പത്ത് മുതൽ പതിനഞ്ച് വരെ കശുവണ്ടി പരിപ്പ് കുതുർത്തിയത് ..മല്ലിയില പൊതിനയില കറിവേപ്പില തുടങ്ങിയ ഇലകളും എടുത്തൊള്ളൂ…ഇനി ഒരു തേങ്ങയുടെ പാൽ കൂടി എടുത്താൽ..നേരെ പ്രധാന പരിപാടിയിലേക്ക് കടക്കാം..
എണ്ണ കടായിലേക്ക് ഒഴിച്ച് ചൂട്‌ ആകുബോൾ ആദ്യം ഉണ്ടാക്കി വച്ച സവാള,പച്ചമുളക്,വെളുത്തുള്ളി ഇഞ്ചി എന്നിവയുടെ പേസ്റ്റ് ഇട്ട് വഴറ്റാം..ഇതിലേക്ക്‌ നമ്മുടെ പൊടി ഐറ്റംസ് ഇടാം – മുളക്പൊടി ,മഞ്ഞൾപൊടി, കുരുമുളക് പൊടി എന്നിവ. ഇതിലേക്ക് അരിഞ്ഞു വച്ച തക്കാളിയും ചേർക്കാം.ഇനി കഴുകി

വൃത്തിയാക്കി എടുത്ത ചിക്കൻ ചേർത്ത് ഇതിന്റെ കൂടെ തൈരും ഒഴിച്ച് ഇളക്കി വെക്കാം. ആവശ്യമായ ഉപ്പും ചേർത്ത് ചിക്കൻ വേവിക്കാൻ ആയി മൂടി വെക്കാവുന്നത് ആണ്.
വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ഒന്ന് പൊടിച്ച് എടുക്കാം ഇതിലേക്ക്‌ നമ്മൾ എടുത്ത തേങ്ങാ പാൽ ചേർത്ത് ലൂസ് ആക്കി എടുക്കണം.. ഇറച്ചി വെന്ത് പാകമാകുമ്പോൾ കശുവണ്ടി നന്നായി അരച്ച് ചേർക്കാം..പതിയെ തിള വരുമ്പോൾ ഗരം മസാല ചേർക്കാം..ഇതിലേക്ക് ഉരുളക്കിഴങ്ങ്-തേങ്ങാപാൽ മിശ്രിതം ഒഴിച്ച് ഇളക്കി കൊണ്ടേ ഇരിക്കാം…ഇനി അധികം തിള വരേണ്ടതില്ല…ഇനി വാങ്ങി വെക്കാം..ശേഷം ചെറിയ പാത്രത്തിൽ ഡാൽഡ ഒഴിക്കാം, ചതച്ച് വെച്ച ഉള്ളിയും

വറ്റൽമുളക് കറിവേപ്പില ഒക്കെയും ഇട്ട് വറവൽ ഒഴിക്കാം….രുചികരമായ ചിക്കൻ കുറുമാ റെഡിയാണ്..ഇത് ചോറിന്റെ കൂടെയും ചപ്പാത്തി അപ്പം എന്നിവയ്ക്കൊപ്പവും അടിപൊളി കോംബോ ആണ്.. ഒന്ന് പരീക്ഷിച്ചോളൂ..

MENU

Leave a Reply

Your email address will not be published. Required fields are marked *