ഓണത്തിന് മാങ്ങാ അച്ചാർ ഹോം മെയ്ഡ് ആയാലോ..

മാങ്ങാ അച്ചാർ ഉണ്ടാക്കാൻ ആദ്യം തന്നെ മാങ്ങാ ഒരു അഞ്ച് ആറ് എണ്ണം എടുക്കാം.ഇത് തോല് കളഞ്ഞ് ചെറുതായി അറിഞ്ഞു എടുത്തൊള്ളൂ. പുളിയുള്ള മാങ്ങാ ആണ് അച്ചാർ ഉണ്ടാക്കാൻ അനുയോജ്യമായത്. കായം ഒന്നര ടിസ്പൂണ് ,ഉലുവ ഒന്നര ടിസ്പൂണ്, കടുക് പൊടിച്ചത് ഒന്നര ടേബിൾസ്പൂണ് എന്നിവയും എണ്ണ, ഇഞ്ചി ,വെളുത്തുള്ളി കറിവേപ്പില, മഞ്ഞൾപൊടി

മുളക്പൊടി ,വിനാഗിരി, ഉപ്പ് തുടങ്ങിയവയും എടുക്കാം…കുറച്ച് ചെറു ചൂട് വെള്ളം കൂടി വേണേ.,
എന്നാൽ വരു നമ്മക്ക് ആരംഭിക്കാം…ആദ്യം അരിഞ്ഞു വച്ച മാങ്ങയിലേക്ക് കുറച്ച് കായം പൊടി, ഉലുവ പൊടി, കടുക് പൊടി ഒക്കെ ചേർത്ത് ഇളക്കാം..ഇനി ഇതിലേക്ക്‌ ആവശ്യമായ ഉപ്പും ചേർത്ത് കുറച്ച് നേരം വെയ്ക്കാം.മാങ്ങയിൽ അധികമായുള്ള വെള്ളം കളയാനും ഇട്ട പൊടിയുടെ കൂട്ട് മാങ്ങയിൽ പിടിക്കാനും ഇത് സഹായിക്കും.ഒന്നോ രണ്ടോ മണിക്കൂർ മാങ്ങാ ഇങ്ങനെ തന്നെ വെക്കാം.ഈ സമയം കൂടിയാലും കുഴപ്പമില്ല, കുറയാതിരുന്നാൽ മതി.


ഇനി അച്ചാർ പാകം ചെയ്യാൻ ഉള്ള പാത്രം അടുപ്പത്ത് വെക്കാം, ഇതിലേക്ക്‌ എണ്ണ ഒഴിക്കാം,അച്ചാറിന് എപ്പോഴും നല്ലെണ്ണ ഉപഗോഗിക്കുന്നതാണ് ഉത്തമം.എണ്ണ ചൂട് ആയി വരുമ്പോൾ കടുക് ഇടാം, കടുക് പൊട്ടിയത്തിന് ശേഷം മാത്രം അറിഞ്ഞു വച്ച ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റാം.ഇനി കറിവേപ്പില

ചേർക്കാം.ഇത് ഒന്ന് മൊരിയുമ്പോൾ മഞ്ഞൾ പൊടി ഒരു ടിസ്പൂണ് ഉം മുളക്പൊടി രണ്ടര ടിസ്പൂണ് ഉം ചേർക്കാം,..ഈ സമയം തീ കുറക്കാം ഇല്ലേൽ പൊടികൾ കരിഞ്ഞു പോകും.ബാക്കിയുള്ള ഉലുവാപൊടി ,കായം പൊടി, കടുക് പൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കണം.ഇതിലേക്ക് ആദ്യം എടുത്ത വച്ച മാങ്ങാ വെള്ളം മാറ്റിയിട്ട് ഇടാം, ആവശ്യമായ ചൂട് വെള്ളവും ഒഴിച്ച് ഇളക്കാം..അവസാനമായി

വിനാഗിരി ഒരു ടിസ്പൂണ് ഒഴിച്ച് കൊടുക്കാം..അച്ചാർ ചൂട് ആറി കഴിഞ്ഞ് ചില്ല് കുപ്പിയിലാക്കാം. ഓണത്തിന്ന് ഒരാഴ്ച മുന്നേ അച്ചാർ ഉണ്ടാക്കി വെക്കുമല്ലോ.

MENU

Comments are closed.