സത്യ എന്ന പെൺകുട്ടിയിലെ നീനു വിവാഹിതയാവുന്നു. ചിത്രങ്ങൾ പങ്കുവെച്ച് താരം.

ബോയ്സ് കട്ടും പാന്റും ഷർട്ട് ധരിച്ച് ആൺകുട്ടിയെ പോലെ മലയാള സീരിയൽ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മെർഷീന നീനു. മലയാളത്തിൽ വേറെയും സീരിയൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ആരാധകർ ഹൃദയത്തിലേക്ക് സത്യ എന്ന പെൺകുട്ടിയിലെ പൗരുഷ പ്രകടനമാണ്. ദീർഘ കഥാപാത്രങ്ങൾ ചെയ്യാൻ എന്നും താല്പര്യം പ്രകടിപ്പിച്ച നീനു തനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്ന മറുപടിയാണ് ആരാധകർക്ക് നൽകിയത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് താര ത്തിന്റെ മെഹന്തിയുടെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിൽ താരം മെഹന്തി ഇടുന്ന ചിത്രങ്ങളും ലഹങ്ക അരികിലുള്ള ചിത്രങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത് അതിന്റെ കൂടെ പുതിയ ജീവിതത്തിന്റെ തുടക്കം എന്ന ക്യാപ്ഷൻ ചേർത്തിട്ടുണ്ട് ഇതു കണ്ടതോടെ ആരാധകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞ ആൾ ആണോ ഇപ്പോൾ വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്നത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

അതേസമയം താരം ഇതൊരു ഫോട്ടോഷൂട്ടിന് ഭാഗമായി എടുത്ത ചിത്രങ്ങൾ ആണോ എന്നും നിരവധിപേർ ചോദിക്കുന്നുണ്ട് എന്തായാലും താരത്തിന്റെ പുതിയ ജീവിതത്തിന്റെ തുടക്കത്തിന് ആരാധകർ ആശംസകളുമായി എത്തിയിട്ടുണ്ട്. ഇനിയും നിരവധി സീരിയലുകളിൽ താരത്തിനെ തിളങ്ങാൻ കഴിയട്ടെ എന്നും മികച്ച സിനിമകളിൽ അഭിനയിക്കാനും കഴിയട്ടെ എന്നാണ് ആശംസകൾ.

MENU

Comments are closed.