ടെലിവിഷൻ സീരിയലുകളുടെ റേറ്റിംഗ് റെക്കോർഡിൽ ഇപ്പോൾ മലയാളത്തിൽ ഏറെ മുൻപിൽ നിൽക്കുന്ന സീരിയൽ ആണ് പാടാത്ത പൈങ്കിളി. സീരിയൽ തുടങ്ങി ദിവസങ്ങൾ കൊണ്ടായിരുന്നു ആരാധകരുടെ ഹൃദയം കീഴടക്കാൻ കണ്മണിയ്ക്കും ദേവയ്ക്കും സാധിച്ചത്. മനീഷാ മഹേഷും സൂരജുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിഷ്കളങ്കയായ കണ്മണി എന്ന പെൺകുട്ടിയെ സീരിയൽ അവതരിപ്പിച്ചത് മനീഷ എന്ന പുതിയ നടിയാണ്. പെട്ടെന്ന് തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ മനീഷയ്ക്ക് സാധിച്ചു.

സീരിയൽ നിഷ്കളങ്കയായ പെൺകുട്ടിയാണെങ്കിൽ യഥാർത്ഥജീവിതത്തിൽ മോഡലും മികച്ച സോഷ്യൽ മീഡിയ താരവുമാണ് മനീഷ്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് കളും സെറ്റിലെ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴത്തെ താരത്തിന് ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം മനീഷയുടെ ആദ്യത്തെ ടെലിവിഷൻ പരമ്പരയാണ് പാടാത്ത പൈങ്കിളി. ടിക് ടോക്കിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിച്ച തമിഴ് ഗാനം പാടുന്ന മനീഷയുടെ വീഡിയോആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കണ്ട് ആരാധകർ ഒന്നടങ്കം പാടാത്ത പൈങ്കിളി പാടാൻ അറിയാം എന്നാണ് പറയുന്നത്. അഭിനയം മാത്രമല്ല താരത്തിന്റെ കയ്യിൽ ഉള്ളതെന്ന് മനസ്സിലാക്കി ഇരിക്കുകയാണ് ആരാധകർ. സീരിയൽ താരത്തെ അഭിനയത്തിന് മികച്ച പ്രേക്ഷക പിന്തുണയുമുണ്ട്.