മുരിങ്ങക്കായ കൊണ്ട് എന്ത് ഉണ്ടാക്കാൻ ആണ് എന്നാണോ ചിന്തിക്കുന്നെ…മുരിങ്ങക്ക ചമ്മന്തി ആയാലോ..

ഈസി ആയി ടേസ്റ്റി മുരിങ്ങക്ക ചമ്മന്തി ഉണ്ടാക്കാൻ എന്തൊക്കെ വേണം എന്ന് നോക്കാം.മുരിങ്ങക്ക മൂന്നോ നാലോ എണ്ണം എടുക്കാം..പിന്നെ ഒരു ചെറിയ മാങ്ങാ ( പുളിയില്ലാതെ എന്ത് ചമ്മന്തി) ,അര മുറി തേങ്ങാ , മുളക് ( കാന്താരി ഉണ്ടേൽ പൊളിക്കും ) എരിവിന് ആനുപാതികമായി. ചെറിയ ഒരു കഷ്ണം

ഇഞ്ചിയും, ആറൊ ഏഴോ ചുവന്നുള്ളി വൃത്തിയായി തോല് കളഞ്ഞത് ,.പിന്നെ കുറച്ചു ഉപ്പും.എല്ലാം എടുത്തല്ലോ അല്ലെ
എങ്കിൽ വരു..മാങ്ങാ തൊലി കളഞ്ഞ് ഒന്ന് മുറിച്ച് എടുക്കാം.മുരിങ്ങക്ക നീളത്തിൽ കീറി ഉള്ളിൽ ഉള്ളത് മാത്രം സ്പൂണ് കൊണ്ടോ കത്തി കൊണ്ടോ വേർപെടുത്തി

എടുക്കാം.ഇത് നമ്മുക്ക് അരക്കാൻ ആയി മിക്‌സിയുടെ ജാർലേക്ക് മാറ്റാം. ഇതിന്റെ കൂടെ തന്നെ മുളകും ഉള്ളിയും പിന്നെ തൊലി കളഞ്ഞ ഇഞ്ചിയും കൂടെ ഇട്ട് ഒന്ന് കറക്കി എടുക്കാം..ഇനി ചിരണ്ടി വെച്ച തേങ്ങാ കൂടി ഇട്ട് കുറച്ച് വെള്ളവും

ചേർത്ത് ഒന്ന് കൂടി കറക്കി എടുത്താൽ…കിടിലം മുരിങ്ങക്ക ചമ്മന്തി റെഡി..അധികം അരക്കുകയും വേണ്ട… മുരിങ്ങക്ക കിട്ടുമ്പോൾ ചെയ്ത് നോക്കാൻ മറക്കണ്ട..ധാരാളം കാൽസ്യം ഇരുമ്പ്‌ എന്നിവ അടങ്ങിയിട്ടുള്ള മുരിങ്ങക്ക എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കും.കൂടാതെ മറ്റ്‌ പല ഉപയോഗങ്ങളും ഉണ്ട്.

MENU

Comments are closed.