ഒരു മാങ്ങാ മാത്രേ ഉള്ളോ…വിഷമിക്കണ്ട ഈസി മാങ്ങാ പച്ചടി ഉണ്ടാക്കാം.

മാങ്ങാ പച്ചടി ഉണ്ടാക്കാൻ എപ്പോഴും വീട്ടിലുള്ള സാധങ്ങൾ മതിയെന്നേ.ഒരു മാങ്ങാ തോല് കളഞ്ഞ് പൊടി ആയി അറിഞ്ഞത്.നാലെ നാല് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞു എടുക്കാം.എറിവിന് ഉള്ള മുളക് (വേറെ മുളക് പൊടിയോ മുളക്കോ ചേർക്കുന്നില്ല ) വട്ടത്തിൽ അരിഞ്ഞു എടുക്കാം.ഒരു ചെറിയ കഷ്ണം ഇഞ്ചി പിന്നെ മൂന്ന് സ്പൂണ് തൈരും ,അര മുറി തേങ്ങാ

ചിരകിയതും കുറച്ചു ജീരകവും കടുകും എണ്ണയും എടുത്താൽ പണി ആരംഭിക്കാം.
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കാൻ വെക്കാം,ഇതിലേക്ക് പച്ചമുളക് ഉള്ളി കറിവേപ്പില എന്നിവ ചേർക്കുക.ഉള്ളി മൂത്ത് കഴിഞ്ഞ് പൊടിയായി അറിഞ്ഞു വച്ച മാങ്ങാ ചേർത്ത് അൽപ്പം വെള്ളം ഒഴിച്ച് ഉപ്പ്‌ ഇട്ട് മൂടി വെച്ച് വേവിക്കാം. ഇപ്പോൾ നമ്മുടെ തേങ്ങാ അരച്ചെടുക്കുക, ചിരണ്ടിവച്ച തേങ്ങാ മിക്സിയുടെ ജാരിലേക്ക് ഇടാം ഇതിന്റെ കൂടെ എടുത്തു വച്ച ജീരകം ,തൈര് ഇവ ചേർത്ത് കുറച്ച് വെള്ളവും

ഒഴിച്ച് നല്ലപോലെ അരച്ചെടുക്കാം.ഇതിലേക്ക് 3 സ്പൂണ് കടുക് ചേർത്ത് ഒന്നുകൂടി അടിക്കുക.കടുക് ഒന്ന് ക്രഷ് ആയി കിട്ടിയാൽ മതി എന്ന് ഓർത്തോള്ളു..
ഈ സമയം കൊണ്ട് മാങ്ങാ വെന്ത് വന്നിട്ടുണ്ട്. ഈ അരപ്പ് ഇട്ട് കൊടുക്കാം,വളരെ കുറച്ചു മാത്രം വെള്ളം ചേർക്കാം . ഉപ്പ്‌

പാകമാണോ എന്ന് നോക്കുക. ഒന്ന് തിള വരുമ്പോൾ കുറച്‌ പച്ചവെളിച്ചെണ്ണ തൂവി കൊടുക്കാം. ഇനി താളിച്ച്‌ കഴിഞ്ഞു സെർവ് ചെയ്യാം

MENU

Comments are closed.