നേന്ത്രപ്പഴം കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മധുരവട ആയാലോ…

മധുരവട ഉണ്ടാക്കാൻ പഴുത്ത നേന്ത്രക്കാ എടുക്കാം, രണ്ട് എണ്ണം മതിയാവും.പഞ്ചസാര മൂന്ന് ടേബിൾ സ്പൂൺ, പിന്നെ നമ്മടെ ഏലക്ക ഏകദേശം മൂന്ന് എണ്ണം,ഒരു നുള്ള് ഉപ്പ്.പിന്നെ മാവ് ആക്കാൻ മൈദ ഉപയോഗിക്കാം, ആരോഗ്യം നോക്കുന്നവർ ഗോതമ്പ് പൊടി എടുത്താലും മതി. ഇനി ആവശ്യമുള്ളത് വെള്ളം ആണ്.
ഇത്രെയും ഒക്കെ എടുത്ത് കഴിഞ്ഞാൽ ആ പരുപാടി അങ്ങു തുടങ്ങാം.

ആദ്യം തന്നെ നേന്ത്രപഴം തോലൂരിച്ച്‌ ചെറുതായി അറിഞ്ഞെടുക്കാം. ഇത് ഒരു പാത്രത്തിൽ ഇട്ട് പഞ്ചസാരയും കൂട്ടി നന്നായി ഉടച്ച് എടുക്കാം.ഇതിലേക്കാണ് ഏലക്കാ ഒന്ന് ചെറുതായി ക്രഷ് ചെയ്ത് ഇടേണ്ടത്. ഇനി വളരെ കുറച്ച് മാത്രം ഉപ്പ് ഇട്ട് കൊടുക്കാം.
ഈ മിക്സിലേക്ക് മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി ചേർത്ത് കൊടുക്കാം. ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ച് എടുക്കാം.മൈദ കൂടി പോവാതെ ശ്രെദ്ധിക്കുമല്ലോ.ഒത്തിരി ലൂസ് ആകാതെയും ടൈട്ട് ആകാതെയും നോക്കുക.ഒരു മീഡിയം ലെവലിൽ ഏകദേശം പക്കവടയുടെ മാവിന്റെ രീതിൽ എത്തിക്കുക.ഇനി എണ്ണ ചൂടാക്കാൻ പാൻ വെക്കുക, എണ്ണ ഒഴിക്കാം നന്നായി ചൂട് അയാൽ മധുരവടയുടെ മിശ്രിതം വടപോലെ ആക്കി എണ്ണയിലേക്ക് ഇട്ട് കൊടുക്കാം.പത്രത്തിന്റെ വലുപ്പം അനുസരിച്ച് എത്ര വേണമെങ്കിലും ഇട്ട് കൊടുക്കാവുന്നതാണ്. ഇത് പാകം ആകുമ്പോൾ എണ്ണയിൽ നിന്ന് മാറ്റാം.

MENU

Comments are closed.