മുകേഷിനെ ഭയന്ന് പരിപാടി ഉപേക്ഷിച്ച് ഏഷ്യാനെറ്റ്. ഇതു മുകേഷിന് തന്നെ വിനയാകുമോ?

താരങ്ങളുടെ വൈവാഹിക ജീവിതവും മറ്റു വിശേഷങ്ങളും എന്നും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച നേടിയ വിഷയമാണ് നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചന വാർത്ത. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവാഹമോചന വാർത്ത സത്യമാണ് എന്ന് സ്ഥിരീകരിച്ചു കൊണ്ട് മേതിൽ ദേവിക തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് ഈ താര ദാമ്പത്യത്തിന് അവസാനം കുറിച്ചത്.

ഇപ്പോഴിതാ ഏഷ്യാനെറ്റിൽ മുകേഷ് അവതാരകനായി എത്തുന്ന മിന്നുംതാരം എന്ന റിയാലിറ്റിഷോയുടെ സീസൺ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. മഴവിൽ മനോരമയിലെ കോമഡി ഷോയിൽ മുകേഷ് പങ്കെടുത്തു വെന്നും അത് ഏഷ്യാനെറ്റിന്റെ നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരിപാടി ഏഷ്യാനെറ്റ് നിർത്തി വയ്ക്കുന്നത്. എന്നാൽ നിലവിൽ മുകേഷിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണം ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങളെ ഭയന്നാണ് ഏഷ്യാനെറ്റ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിശദീകരണങ്ങൾ.

4 എപ്പിസോഡുകൾ ഇതിനോടകം തന്നെ ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ട് കൂടാതെ ഷോയുടെ ആങ്കർ ആയ മീരയുടെ കൂടെയുള്ള മുകേഷിന്റെ ഒരു വീഡിയോയും പുറത്തിറങ്ങിയിരുന്നു. എന്തായാലും മുകേഷിന്റെ വിവാഹമോചന വിഷയം മുകേഷിനെ തന്നെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഇതിനെപ്പറ്റി മുകേഷിന്റെ വിശദീകരണം ഇതുവരെ എത്തിയിട്ടില്ല.

MENU

Comments are closed.