രാവിലെ ഹെൽത്തി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയം ഇല്ലെങ്കിൽ ഈസി ബ്രെഡ് ഉപ്പ്മാവ് ഉണ്ടാക്കാം

ബ്രെഡ് ഉപ്പ്മാവ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന സാധനങ്ങൾ കടുക്, സവാള ചെറുതാക്കി അരിഞ്ഞത് ആവിശ്യത്തിന് എണ്ണ , കറിവേപ്പില, ഉപ്പ് എന്നിവയും .കൂടാതെ 1 ടേബിൾ സ്പൂണ് നെയ്യ്, ഒരു വലിയ തക്കാളി ചെറുതാക്കി അറിഞ്ഞത് ,കായം കുറച്ച് മാത്രം, മുളക്പൊടി ഒരു ടിസ്പൂണ്, ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് എന്നിവയും എടുക്കാം.ഇനി ആവശ്യമുള്ള ബ്രെഡ് പത്തോ പന്തരണ്ടോ..

ഇത് പോലെ ബ്രെഡ് മുറിച്ച്‌ എടുക്കുക


ചീനചട്ടി അടുപ്പത്ത് വെക്കാം.ചട്ടി ചൂട് ആകുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കാം,കുറച്ച് നെയ്യും ഇടാം .നെയ്യ്‌ ഒഴിക്കുന്നത് രുചി കൂട്ടുമെങ്കിലും ബ്രെഡ് ഒട്ടിപിടിക്കാൻ സാധ്യതയുണ്ട്, എണ്ണ ഒഴിക്കുന്നത് ഇത് ഒഴിവാക്കും. ഇനി കടുക് ഇടാം, ഇത് കഴിഞ്ഞു ഇഞ്ചി ,മുളക്,സവാള,കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ ഇളക്കാം.സവാള വഴന്നു വരുമ്പോൾ അരിഞ്ഞു വച്ച തക്കാളി ചേർക്കാം.ഇനിയാണ് പൊടികൾ ചേർക്കേണ്ടത് ,കായം മുളക്പൊടി എന്നിവയും പാകത്തിന്ന് ഉപ്പും ചേർത്ത് കൊടുക്കാം.

അരിഞ്ഞു വച്ച ക്യാപ്സിക്കം ചേർത്ത് ഇളക്കുക. സമചതുരത്തിൽ മുറിച്ച ബ്രെഡ് ചേർത്ത് പതിയെ പൊടിയാതെ ഇളക്കാം.പൊടിയാതെ നോക്കുന്നതിനൊപ്പം മസാല ബ്രെഡിൽ പിടിക്കാനും ശ്രെദ്ധിക്കണം.ഇനി ഒന്ന് മൂടി വെച്ച് ചൂട്‌ ആകാൻ അനുവദിക്കുക.ഈ സമയം അടുപ്പ് ലോ ഫ്ലയിമിൽ ആയിരിക്കണം.ചൂട് ആയി കഴിഞ്ഞു പതിയെ ഒന്ന്കൂടി ഇളക്കി എടുത്താൽ ബ്രെഡ് ഉപ്പ്മാവ് റെഡി..

MENU

Comments are closed.