ചില സിനിമകൾക്ക് എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ ആരാധകർ തയ്യാറാക്കും എന്നാൽ ഒരു സിനിമ യുടെ പേര് പുറത്തു വിട്ടതിനു ശേഷം ആരാധകർ ക്ഷമയില്ലാതെ കാത്തിരിക്കുന്നത് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിനായാണ്. എല്ലാ ഭാഷകളിലെയും മികച്ച താരങ്ങളാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സംവിധായകൻ മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ട് ആണ് ഈ ഒരു ചിത്രം. പാർട്ട് 1 പാർട്ട് 2 എന്ന രീതിയിലാണ് ചിത്രം റിലീസ് തീരുമാനം. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ പൊൻതൂവലായി ഒരുക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. പ്രകാശ് രാജ് ജയറാം വിക്രം ഐശ്വര്യ റായി കാർത്തി തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ലാൽ,ബാബു ആന്റണി, റിയാസ്ഖാൻ, റഹ്മാൻ, ഐശ്വര്യലക്ഷ്മി തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ ഉണ്ടെന്നാണ് അറിയുന്നത്. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത് ഭാഷാ ഭേദമന്യേ നിരവധി താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്.

ബാഹുബലി എന്ന ചിത്രം ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ സിനിമയാണ് എന്നാൽ പൊന്നിൻ selvam ലോക സിനിമയ്ക്ക് തന്നെ മാതൃകയാകും എന്നാണ് ആരാധകർ പറയുന്നത്. 500 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്നതാണ്. തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ച രാജരാജൻ ചോളൻ ഒന്നാമൻ അരുൾ മൊഴി വർമൻ എന്ന രാജാവിന്റെ കഥയാണ് നോവൽ പറയുന്നത്. ദേശീയ തലത്തിൽ ശ്രദ്ധനേടിയ അണിയറ പ്രവർത്തകരാണ് സിനിമയ്ക്ക് പിന്നിലുള്ളത്.