നേന്ത്രപ്പഴം ഇരിക്കണ്ടോ…എന്നാൽ അടിപൊളി പുലിശ്ശേരി ഉണ്ടാക്കിയലോ

അതിശയിക്കണ്ട..അതേ നേന്ത്ര’പഴം’തന്നെ.സാധാരണയായി നേന്ത്രകായകൊണ്ട് അല്ലെ പുലിശ്ശേരി ഉണ്ടാക്കാർ..ഇന്ന് വെറൈറ്റി ആയിക്കോട്ടെ അല്ലെ..
അധികം ആർക്കും അറിയാത്ത ഈ വിഭവം ഉണ്ടാക്കാനായി പഴുത്ത് തുടങ്ങിയ നേന്ത്രക്കാ ഒരു മൂന്ന് എണ്ണം എടുക്കാം. ഈ പഴം തൊലി കളഞ്ഞ് ഉള്ളിലെ കറുത്ത കുരുവും മാറ്റി ചെറുതായി (1.5 സെ.മി ) അറിഞ്ഞു എടുക്കാം.

പിന്നെ പുലിശ്ശേരിക്ക് വേണ്ട തേങ്ങാ ,ഒരു തേങ്ങയുടെ മുക്കാൽ ഭാഗം മതിയാവും. രണ്ട്‌ ലി. പുളിയുള്ള തൈര് എടുക്കണം. ഇനി വേണ്ടത് ജീരകം, ഉലുവ, രണ്ടോ മൂന്നോ പച്ചമുളക്, കുരുമുളക് പൊടി കാൽ ടിസ്പൂണ്,മഞ്ഞൾപ്പൊടി കാൽ ടിസ്പൂണ് എന്നിവയാണ്.ആവശ്യത്തിന് വെള്ളവും ഉപ്പും കുറച്ചു പഞ്ചസാരയും കൂടി എടുത്ത് വെക്കണേ..


ഇനി ആദ്യം, നമ്മുടെ അറിഞ്ഞു വെച്ച പഴം ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക്‌ കുരുമുളക് പൊടി ,മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർക്കാം..ഇവയെ ഒന്ന് ഇളക്കി യോജിപ്പിച്ച് വേക്കാൻ ഉള്ള വെള്ളവും ഒഴിച്ച് അടുപ്പത്ത് വെക്കാം,.. ഇതിന് ഏഴോ എട്ടോ മിനുറ്റ് ധാരാളമാണ്. ഈ സമയം തേങ്ങാ അരക്കാൻ ഉപയോഗിക്കാം.ചിരണ്ടി വെച്ച തേങ്ങ, ജീരകം, പച്ചമുളക് ഇവ, അൽപ്പം വെള്ളവും ഒഴിച്ച് വളരെ മൃദുവായി അരച്ച് എടുക്കാം.. വെള്ളം കൂടി പോകാതെ നോക്കണേ..വെള്ളം കൂടി പോയാൽ മൃദുത്വം കുറയും. അരച്ച് കഴിഞ്ഞല്ലോ അല്ലെ, ഇനി വേഗം നമ്മുടെ പഴം വേവ് ആയോന്ന് നോക്കിയേ..നമ്മുടെ ആവശ്യത്തിന് വേവ് ആയെങ്കിൽ അരപ്പ് ഇട്ടോളൂ..കുറച് വെള്ളം കൂടി ചേർക്കാം.

.ഉപ്പ് പാകമാണോ എന്ന് നോക്കണം അല്പം പഞ്ചസാരയോ ശർക്കരയോ ചേർക്കുന്നത് രുചി ബാലൻസ് ചെയ്യാൻ നല്ലത് ആണേ..
ഇനി നമ്മൾ എടുത്ത് വെച്ച തൈര് ഒഴിക്കാം. പതിയെ തിളച്ചു വരുബോൾ കടുക് മൂപ്പിച്ച് ഒഴിക്കാം,.അങ്ങനെ സ്വാദിഷ്ടമായ നേന്ത്രപ്പഴം പുലിശ്ശേരി അവിപറത്തികൊണ്ട് നമ്മടെ മുന്നിൽ റെഡി ആണ് കേട്ടാ….

MENU

Comments are closed.