ഡാ തടിയായിലെ ലൂക്ക് സിനിമയിൽ നിന്നും മാറി നിന്നതിന്റെ രഹസ്യം ഇതാണ്.

ഡാ തടിയാ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ശേഖർ മേനോൻ. അതു വരെയുണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി അ ചിത്രമായിരുന്നു ഡാ തടിയാ. ഗ്യാങ്സ്റ്ററിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വില്ലൻ വേഷവും ശേഖർ ചെയ്തിരുന്നു. പിന്നീട് ഒരുപിടി സിനിമകളിൽ വേഷമിട്ട താരം സിനിമാ സംഗീത രംഗത്ത് സജീവമായി. അഭിനയം മാത്രമല്ല മികച്ച ഒരു ഡിജെ കൂടിയാണ് ശേഖർ. ശേഖർ സംഗീതം ചെയ്ത ശ്രീനാഥ് ഭാസി പാടിയ കോഴിപങ്ക് എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഏഴ് മില്യൺ പേരാണ് ഈ ഗാനം കണ്ടത്.

രാധാകൃഷ്ണന്റയും അംബിക ദേവിയുടെയും മകനായി കൊച്ചിയിലാണ് ശേഖർ ജനിച്ചത്. സൗണ്ട് എൻജിനീയറിങ് കഴിഞ്ഞു 2001ലാണ് ഡിജെയായി വർക്ക് ചെയ്യാൻ തുടങ്ങുന്നത്. 2012 ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിൽ പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ട്. 2015 പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിന് ശേഷം ശേഖർ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ബോഡി ഷെയ്മിങ് എന്ന പേരിൽ താരം നിരവധിതവണ അധിക്ഷേപങ്ങൾ കേൾക്കുകയും കാണുകയും ചെയ്തിരുന്നു ഇതിനുശേഷം തനിക്ക് ഈ മേഖലയിൽ ജോലി ചെയ്യാൻ താൽപര്യമില്ല എന്ന് പറഞ്ഞ താരം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. തന്നെ തേടിവന്ന കഥാപാത്രങ്ങളെല്ലാം തടിയൻമാരെ കളിയാക്കുന്ന രീതിയിൽ ഉള്ളതുകൊണ്ട് താൻ ആ കഥാപാത്രങ്ങളെ വേണ്ട എന്ന് പറയുകയായിരുന്നു എന്ന് ശേഖരമുണ്ട് തുറന്നു പറഞ്ഞിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച വിജയ് ശേഖറിന് പലതരത്തിലുള്ള പ്രോഗ്രാമുകളിലേക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും കൊച്ചിയെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ശേഖർ കൊച്ചിയിൽ തന്നെ നിന്നുകൊണ്ട് തന്റെ സ്വപ്നങ്ങൾക്ക് പൂവണിയുക ആയിരുന്നു.

MENU

Comments are closed.