ഹരികൃഷ്ണൻസിലെ ഗുപ്തൻ ആരാണെന്ന് അറിയുമോ?

മലയാളത്തിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരു ചിത്രമാണ് ജൂഹി ചൗള നായികയായി മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹരികൃഷ്ണൻസ് എന്ന ചിത്രം. എത്രവട്ടം കണ്ടാലും വീണ്ടും കാണുമ്പോൾ പുതുമയും കൗതുകവും നൽകുന്ന ചിത്രമാണ് ഹരികൃഷ്ണൻസ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾ ഏറ്റെടുത്തതാണ് ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഗുപ്തൻ എന്നത്.

സിനിമയിലെ ആദ്യ ഭാഗങ്ങളിൽ മാത്രം ആയിരുന്നു ആ കഥാപാത്രത്തെ കണ്ടതെങ്കിൽ സിനിമയിലുടനീളം ഗുപ്തൻ എന്ന കഥാപാത്രത്തിന് പ്രാധാന്യം എവർക്കും അറിയാവുന്നതാണ്. ഹരികൃഷ്ണൻസ് ഗുപ്തൻ എന്ന കഥാപാത്രത്തെ അതിനുമുൻപ് മലയാളികൾ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് മലയാളസിനിമയിലും ആമുഖം അധികം ഇടം നേടിയില്ല എന്നാലും ആ കഥാപാത്രത്തെ ആരാണ് അവതരിപ്പിച്ചത് എന്ന ചോദ്യം എപ്പോഴും ഉണ്ടായിരുന്നു. ക്യാമറാമാൻ മോനായി സിനിമ ജീവിതമാരംഭിച്ച ഇപ്പോൾ നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനായ രാജീവ് മേനോൻ ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

നിരവധി മലയാളം തമിഴ് ചിത്രങ്ങളുടെ ക്യാമറാമാൻ ആയി പ്രവർത്തിച്ച രാജീവ് മേനോൻ മിൻസാരക്കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയായിരുന്നു മമ്മൂട്ടി ഐശ്വര്യ റായി തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ കണ്ടുകൊണ്ട് എന്ന ചിത്രവും സംവിധാനം ചെയ്തത് രാജീവ് മേനോൻ ആയിരുന്നു. ചെന്നൈയിലാണ് സ്ഥിര താമസം എങ്കിലും കേരളത്തിലാണ് ജനിച്ചതും വളർന്നതുമൊക്കെ. മലയാള സിനിമയിലെ ചരിത്രം കുറിച്ച് സിനിമകളുടെ ഭാഗമായ സംവിധായകൻ കൂടിയാണ് അദ്ദേഹം.

MENU

Comments are closed.