രുചിയൂറും മുട്ട പന്ത്‌ ഉണ്ടാക്കി വീട്ടിൽ ഉള്ളവരെ ഞെട്ടിക്കാം

ഇന്ന് വൈകുന്നേരം എന്ത് ഉണ്ടാക്കും എന്ന ചിന്തയിൽ ആണോ…എന്നാൽ മുട്ട പന്ത് ഉണ്ടാക്കിയാലോ,.എന്താണ് സംഭവം എന്ന് ആലോചിച്ചു തലപ്പുകയ്ക്കണ്ട, എഗ്ഗ് ബോൾസ് ആണ് സാധനം.
എന്നാ പിന്നെ ചേരുവകൾ എടുക്കാം. രണ്ട്‌ ഉരുളക്കിഴങ്ങ് പുഴുങ്ങി തോല് കളഞ്ഞത്.ഒരു ചെറിയ സവാള കൊത്തി അറിഞ്ഞത് ,പച്ചമുളക് ചെറുതായി അറിഞ്ഞത് മൂന്ന് എണ്ണം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കാൽ ടിസ്പൂണ് വീതം. ഗരം മസാലയും മഞ്ഞൾ പൊടിയും കാൽ ടിസ്പൂണ് മതിയേ..മുളക്പൊടി എരിവിന് വേണ്ടത്ര. ഉപ്പ് കാൽ ടിസ്പൂണ് .

ഇനി നമ്മടെ കഥയിലെ താരം – മുട്ട – അഞ്ച് എണ്ണം, ഇതിൽ നാല് എണ്ണം പുഴുങ്ങി എടുക്കണം.പിന്നെ കുറച്ച് ബ്രഡ് ക്രമംസ് കൂടി എടുത്തോ…
ഇനി ഉരുളക്കിഴങ്ങ്, സവാള, മുളക്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എല്ലാം കൂടി നന്നായി കുഴക്കാം.ഇനി പൊടി ഐറ്റംസ് ഇട്ടു കൊടുക്കാം.ഉപ്പ് ഇട്ടോളുട്ടാ…ഇതിൽ വെള്ളം ഒന്നും വേണ്ട,അപ്പോൾ ഇനി പന്ത് ഉണ്ടാക്കാം.

അതിനായി പുഴുങ്ങിയ മുട്ടയ്ക്ക് മീതെ ഈ ഉണ്ടാക്കിയ മിക്സ് പൊതിയാം, ആദ്യം ഒരു മുട്ട പുഴുങ്ങാതെ വെച്ചില്ലാർന്നോ, അത് എടുത്ത് പൊട്ടിച്ച് ,ഒന്ന് അടിച്ച് ഒരു പാത്രത്തിൽ വെച്ചോ..

ബ്രെഡ് ക്രമംസ്

ഇപ്പൊ ഉണ്ടാക്കിയ പന്ത് ഇല്ലേ, ഈ മുട്ടയിൽ മുക്കി നമ്മടെ ബ്രഡ് ക്രമംസിൽ ഉരുട്ടി,ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം.കുറച്ച് എണ്ണ മതി കേട്ടോ. എല്ലാ മുട്ടയും ഇങ്ങനെ ചെയ്ത് എടുക്കാം.ആദ്യം ഹൈ ഫ്‌ളമിൽ ഇടാം പിന്നെ ലോ ആക്കണം ഇല്ലെങ്കിൽ കരിഞ്ഞ പന്ത് ആവുട്ടോ…

MENU

Comments are closed.